കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സിനിമയിലും സീരിയലിലും സജീവയായ താരം ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കസ്തൂരിമാനില്‍ നിന്നും പിന്മാറിയിരുന്നു. മലയാളത്തില്‍ അധികം സജീവമല്ലെങ്കില്‍ അന്യഭാഷയില്‍ സജീവമാണ് താരം.
എന്നാൽ ഇപ്പോൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടി പ്രവീണ മത്സരിക്കുമോ എന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്.
നടന്‍ സുരേഷ് ഗോപി, നടി പ്രവീണ, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവരുടെ പേരുകള്‍ ആണ് ഇപ്പോൾ ബിജെപി ഉയർത്തുന്നത്.
തിരുവനന്തപുരം ജില്ലയിലോ കൊല്ലം ജില്ലയിലോ ഏതെങ്കിലും ഒരു സീറ്റില്‍ ആവും നടി പ്രവീണയെ പരിഗണിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇക്കുറി സീറ്റ് സംവിധായകന്‍ രാജ സേനനും നല്‍കും. രാജസേനന്‍ കഴിഞ്ഞ തവണയും മത്സരിച്ചിരുന്നു.
രാജസേനന്‍ മത്സരിച്ചത് നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിട്ട് ആയിരുന്നു. മത്സരിക്കാനായി സന്നദ്ധത അറിയിച്ച് കൊണ്ട് നടൻ കൃഷ്ണൻകുമാറും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിലവിൽ തീരുമാനം ഒന്നും ആയിട്ടില്ല. കൃഷ്ണകുമാര്‍ ഇതിനോടകം തന്നെ നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. കൃഷ്ണകുമാറിനെ തിരുവനന്തപുരം ജില്ലയിലാണ് പരിഗണിക്കുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗം കൃഷ്ണകുമാറിന് വിജയ സാധ്യത കുറവാണെന്ന വാദവുമായി രംഗത്തുണ്ട്.