Latest News

എത്ര റീടേക്കുകൾ പോയാലും സുരേഷ് ഗോപി സാർ ക്ഷമയോടെ നിൽക്കും; സുരേഷ് ഗോപി സാർ നന്നായി സഹായിച്ചിട്ടുണ്ട്: നന്ദിനി

Malayalilife
  എത്ര റീടേക്കുകൾ പോയാലും സുരേഷ് ഗോപി സാർ ക്ഷമയോടെ നിൽക്കും; സുരേഷ് ഗോപി സാർ നന്നായി സഹായിച്ചിട്ടുണ്ട്: നന്ദിനി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നായികയായിരുന്നു നന്ദിനി. 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന നന്ദിനി ഏപ്രിൽ പത്തൊമ്പത് എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചേക്കേറിയത്. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ തിളങ്ങിയ നായികയെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി മാറാനും നടിക്ക് ഭാഗ്യം സിദ്ധിച്ചു.സൂപ്പർ താരങ്ങളുടെ നായികയായി ലേലം, അയാൾ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങിയ ചിത്രങ്ങളിൽ നന്ദിനി തിളങ്ങി. എന്നാൽ  ഇപ്പോൾ മലയാള സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ലേലം സിനിമ ചെയ്യുമ്പോള്‍ സുരേഷ് ഗോപി സാര്‍ എന്നെ ഒരു പാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. എത്ര റീടേക്കുകള്‍ പോയാലും സുരേഷ് ഗോപി സാര്‍ ക്ഷമയോടെ നില്‍ക്കും.. എനിക്ക് ഡയലോഗ്‌സ് ഒക്കെ ഒരുപാട് പ്രാവശ്യം തെറ്റും. പക്ഷേ സുരേഷ് ഗോപി സാർ നന്നായി സഹായിച്ചിട്ടുണ്ട്. ഞാൻ ചെയ്തതിൽ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഏറ്റവും പ്രയാസമേറിയത്. നെഗറ്റീവും, പോസിറ്റീവും ഒരു പോലെ പ്രകടമാക്കണ്ട കഥാപാത്രമായിരുന്നു അത്.

 ഭയങ്കര എനർജറ്റിക് ആകുന്നതോടൊപ്പം തന്നെ വളരെ സോഫ്റ്റ് ആയും പെരുമാറേണ്ട കഥാപാത്രം. അത് ചെയ്യുമ്‌ബോഴും മോഹൻലാൽ സാർ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറിന്റെയും, ശ്രീനിവാസൻ സാറിന്റെയുമൊപ്പം മത്സരിച്ച് അഭിനയിക്കേണ്ട ഒരുപാട് മുഹൂർത്തങ്ങളുണ്ടായിരുന്നു ചിത്രത്തിൽ.

Read more topics: # Actress Nandini,# words about actors
Actress Nandini words about actors

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES