മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നളിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. . ഐവി ശശിയുടെ ചിത്രങ്ങളിൽ നിറസാന്നിധ്യമായി താരത്തെ തേടി നിരവധി റോളുകളിൽ ഉള്ള കഥാപാത്രങ്ങളായിരുന്നു എത്തിയിരുന്നത്. നളിനിയെ വിവാഹം കഴിച്ചത് തമിഴിലെ അറിയപ്പെടുന്ന രാമരാജൻ എന്ന സംവിധായകനാണ്. ഇരുവരുടെയും ഒരു പ്രണയ വിവാഹമായിരുന്നു. വിവാഹബന്ധം ഇടക്കുവെച്ച് വേർപെടുത്തേണ്ടി വന്നു. എന്നാൽ ഇപ്പോൾ താരം തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്. ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ സ്വപ്നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്.തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങൾ വേർപിരിയുകയായിരുന്നുവെന്നും താരം പറയുന്നു.വിവാഹ ജീവിതം ശാപമായിരുന്നു. അതിൽ കുറ്റബോധമുണ്ട്.ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും,ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല.അധികം വൈകാതെ വേർപിരിഞ്ഞു.വിവാഹം ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെയാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നളിനി പറയുന്നു.വിവാഹമോചനത്തിന് ശേഷമായി താരം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു.മക്കളായിരുന്നു തിരിച്ചുവരവിനായി നിർബന്ധിച്ചത്.അവരുടെ പിന്തുണയോടെയാണ് താൻ തിരിച്ചെത്തിയതെന്നും താരം പറഞ്ഞിരുന്നു.