മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വ്വതി. നടി എന്നതിലുപരി സമകാലിക വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തി സോഷ്യല്‍മീഡിയയില്‍ സജീവവുമാണ് താരം. ഏഷ്യാനെറ്റിലെ 'ഉൾകാഴ്ച ' എന്ന ഏഷ്യാനെറ്റ് പ്രോഗാമിൽ ആങ്കറിംഗിലൂടെ കരിയർ ആരംഭിച്ച അവർ 2007 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. അൻപതിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി.. ശൈലജ ടീച്ചര്‍ ഇല്ലെങ്കില്‍.. അത് നെറികേടാണെന്ന് മാലാ പാര്‍വതി പ്രതികരിച്ചു. എന്നാൽ സിനിമ സാംസ്‌കാരിക മേഖലയിൽ നിന്ന് കടുത്ത പ്രതിഷേസ്‌ഥമാണ് ശൈലജ ടീച്ചറെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിൽ ഉയരുന്നത്. നടൻ ഹരീഷ്‌പേരടിയും തന്റെ നിലപാട് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.
'മന്ത്രിസഭയില്‍ പുതിയ ആള്‍ക്കാര്‍ നല്ലതല്ല എന്നല്ല. കഴിവുള്ളവര്‍ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചര്‍ ജനങ്ങള്‍ക്കിടയില്‍ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്. ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവര്‍ക്ക് ചിലപ്പോള്‍ ബോദ്ധ്യപ്പെടില്ല. ഇങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുന്നു.. ആരോഗ്യ പ്രതിസന്ധിയില്‍ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ.. മന്ത്രിയാക്കണം എന്ന് പറയാന്‍ ജനാധിപത്യത്തില്‍ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.'-മാലാ പാര്‍വതി പറഞ്ഞു.