മലയാള ചലച്ചിത്രമേഖലയിൽ ശ്രദ്ധേയ നടിയാണ് കാർത്തിക മുരളീധരൻ. ദുൽക്കർ സൽമാൻ നായികയായിട്ടാണ് താരം മലയാള സിനിമയിലേക്ക് മമ്മൂട്ടി സഹനടനായി അങ്കിൾ ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. മുതിർന്ന ഛായാഗ്രാഹകൻ സി. കെ. മുരളീധരന്റെ മകൾ കൂടിയാണ് കാർത്തിക. എന്നാൽ ഇപ്പോൾ താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് കാര്‍ത്തിക മനസ് തുറന്നിരിക്കുകയാണ്. അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പേരുകേട്ട സിനിമ മേഖയില്‍ നിന്നും കടുത്ത ബോഡി ഷെയ്മിംഗ് നേരിട്ടുവെന്നാണ് താരം പറയുന്നത്.
ഞാന്‍ കൊച്ചു കുട്ടിയായപ്പോള്‍ മുതല്‍ ചബ്ബി ആയിരുന്നു, ഇത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഫാറ്റ് ഷെയ്മിംഗ് അന്നു മുതല്‍ മുതിര്‍ന്നത് വരെ തുടരുന്നതായിരുന്നു. ഇത് അപ്പിയറന്‍സിന്റെ മാത്രം പ്രശ്‌നം മാത്രമല്ല, ഒരു കുട്ടിയെന്ന നിലയില്‍ എന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ വിചിത്രമായ പ്രതിരോധ മാര്‍ഗങ്ങള്‍ എനിക്ക് വികസിപ്പിച്ചെടുക്കേണ്ടിവന്നു, കാരണം ഇത് സ്‌കൂളില്‍ മാത്രമല്ല, സ്‌കൂളിനും കുടുംബത്തിനും പുറത്തുള്ള സുഹൃത്തുക്കളും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ കളിയാക്കും, എന്നെ വെറുത്തു, പിന്നെ വിമത ആയി കൂടുതല്‍ ഭാരം വെക്കാന്‍ തുടങ്ങി, അത് എനിക്കെതിരെ തന്നെ പ്രവര്‍ത്തിച്ചു.
പിന്നെ ഞാന്‍ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ളൊരു മേഖയില്‍ ചേര്‍ന്നു. ഫാറ്റ് ഷെയ്മിംഗും സെക്ഷ്വലൈസേഷനും എനിക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ വലുതായിരുന്നു. എന്റെ ശരീരവും ഞാനും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ മടുക്കാന്‍ തുടങ്ങി. ലോകത്തെ എന്നെ ഞാനായിട്ട് അംഗീകരിക്കാന്‍ ഈ ലോകത്തെ ബോധ്യപ്പെടുത്താനായില്ല. എനിക്ക് എന്നെ തന്നെ അംഗീകരിക്കാനായില്ല. ഇതോടെ ഞാന്‍ ഡയറ്റ് ആരംഭിച്ചു. എല്ലാം പരീക്ഷിച്ചിരുന്നു.
ഒന്നും നടന്നില്ല. കാരണം എന്റെ ശരീരത്തെ ഞാന്‍ വെറുത്തിരുന്നു. ഞാന്‍ വെറുത്തിരുന്നത് കൊണ്ടായിരുന്നു എല്ലാം ചെയ്തിരുന്നത്. എനിക്ക് മറ്റെന്തോ ആകണമായിരുന്നു. ആരോഗ്യം, സൗന്ദര്യം എന്നൊക്കെയുള്ള ധാരണകളുടെ നേരെ വിപരീതമായ എന്തോ ഒന്ന്. എനിക്ക് ഭക്ഷണവും എന്റെ ശരീരവും തമ്മിലുള്ള ബന്ധം നേരെയാക്കണമായിരുന്നു. എനിക്ക് ചുറ്റുമള്ള അനാവശ്യ സങ്കല്‍പ്പങ്ങളും ഡയലോഗുകളേയും മാറ്റണമായിരുന്നു. എനിക്ക് ഇഷ്ടമുള്ള എന്റെ നല്ല പതിപ്പാകണമായിരുന്നു.