Latest News

എന്താണ് സിനിമയെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും തിരിച്ചറിഞ്ഞത് ആ സിനിമ സെറ്റില്‍ നിന്നായിരുന്നു: ഗ്രേസ് ആന്റണി

Malayalilife
എന്താണ് സിനിമയെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും തിരിച്ചറിഞ്ഞത് ആ സിനിമ സെറ്റില്‍ നിന്നായിരുന്നു: ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളിങ്ങിക്ക് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗ്രേസ് ഇന്‍ഡസ്ട്രിയില്‍ സജീവമായി. ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ഹലാല്‍ ലവ് സ്റ്റോറിയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിപൂവന്‍ കോഴി എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ഗ്രേസ് അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ തീരെ പരിമിതമായ തന്റെ സിനിമാ ധാരണകളെയും വ്യക്തിത്വത്തെയുമെല്ലാം മാറ്റി മറിച്ച സിനിമയായിരുന്നു കുമ്ബളങ്ങി നൈറ്റ്‌സ് എന്ന് പറയുകയാണ് ഗ്രേസ് ആന്റണി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് ആന്റണി വെളിപ്പെടുത്തിയിരിക്കുന്നത്.

'' ആരുമൊന്നും പറഞ്ഞു തന്നിട്ടല്ല ആ പഠനം നടന്നത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ സിനിമയോട് കാട്ടുന്ന ആത്മാര്‍ഥതയും പാഷനുമൊക്കെ എന്നെയും ആഴത്തില്‍ സ്പര്‍ശിച്ചു. ഓരോ സീനിന്റെയും പരിപൂര്‍ണതയ്ക്ക് വേണ്ടി അവര്‍ ചെയ്യുന്ന അധ്വാനം ഞാന്‍ അടുത്തറിഞ്ഞു. ഏറ്റവും നല്ല റിസല്‍ട്ട് നല്‍കാന്‍ അതൊക്കെ എന്നെയും പ്രേരിപ്പിച്ചിട്ടുണ്ടാകാം. തിരക്കഥയുടെ അതേ ഓര്‍ഡറില്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. മുഴുവന്‍ അഭിനേതാക്കളും എല്ലാ സമയവും സെറ്റില്‍ തന്നെയുണ്ടായിരുന്നു.

രാത്രി ജീവികളായിരുന്നു ഞങ്ങളൊക്കെ. കൂടുതല്‍ സീനുകളും രാത്രിയിലാണ് ചിത്രീകരിച്ചിരുന്നത്. കൂടെ അഭിനയിക്കുന്നവരെല്ലാം മികച്ച നടീനടന്മാരാണ്. ആ സിനിമയിലെ ചെറിയ സീനില്‍ വരുന്നവര്‍ക്കു പോലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകും. ഫഹദ് ചേട്ടന്റെ ഭാര്യയായാണ് അഭിനയിക്കുന്നത് എന്ന് ആദ്യമറിഞ്ഞപ്പോള്‍ ശരിക്കും പേടിച്ചു. അദ്ദേഹത്തിന്റെ റേഞ്ചിനൊപ്പം കട്ടയ്ക്ക് നില്‍ക്കാനാകുമോ എന്നായിരുന്നു ടെന്‍ഷന്‍. പിന്നെ സംവിധായകന്‍ മധുവേട്ടനും തിരക്കഥാകൃത്ത് ശ്യാമേട്ടനുമൊക്കെ സിമിയെക്കുറിച്ച്‌ എനിക്ക് വിശദമായി പറഞ്ഞു തന്നു. ഗ്രേസിന് ഗംഭീരമായി ഇത് ചെയ്യാന്‍ പറ്റുമെന്ന് അവരൊക്കെ ഉറപ്പിച്ചു പറഞ്ഞതോടെ കണ്ണും പൂട്ടി അഭിനയിച്ചു. അങ്ങനെയാണ് സിമിയുടെ കഥാപാത്രം സംഭവിച്ചത്.

സീന്‍ ഓര്‍ഡറില്‍ത്തന്നെ സിനിമ ചിത്രീകരിക്കുന്നതു കൊണ്ട് ഒരു കഥ ഡെവലപ് ചെയ്യുന്നത് എങ്ങനെയാണെന്ന് കൃത്യമായി നമുക്ക് മനസ്സിലാവും എന്നതാണ് ഇതിന്റെ നേട്ടം. അല്ലെങ്കില്‍ പിന്നെ തിരക്കഥ മുഴുവനായി വായിച്ചു മനസ്സിലാക്കണം. എല്ലായ്‌പ്പോഴും അത് നടന്നു കൊള്ളണമെന്നില്ല. സീന്‍ ഓര്‍ഡറില്‍ത്തന്നെ ചിത്രീകരിച്ചതു കൊണ്ട് സിമിയെ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഷമ്മിയുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍ അവള്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നതും ഒടുവിലൊരു പൊട്ടിത്തെറിയിലേക്ക് പോകുന്നതുമെല്ലാം അതേ ക്രമത്തില്‍ അവതരിപ്പിക്കാന്‍ പറ്റി '' ഗ്രേസ് ആന്റണി പറഞ്ഞു.

Actress Grace antony words about cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES