Latest News

എന്നേക്കാൾ എട്ടുവയസ്സ് മൂത്തയാളാണ് അര്‍ജുന്‍; ഭർത്താവിനെ വിളിക്കുന്ന പേര് വെളിപ്പെടുത്തി ദുർഗ കൃഷ്ണ

Malayalilife
എന്നേക്കാൾ  എട്ടുവയസ്സ്  മൂത്തയാളാണ് അര്‍ജുന്‍; ഭർത്താവിനെ വിളിക്കുന്ന പേര് വെളിപ്പെടുത്തി ദുർഗ കൃഷ്ണ

ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രണയത്തെക്കുറിച്ച് ദുര്‍ഗ്ഗ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ  ദുർഗ്ഗയുടെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 ഭര്‍ത്താവ് അര്‍ജുനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു ദുര്‍ഗ മറുപടി നല്‍കിയത്. അര്‍ജുന് ഉണ്ണി എന്നും ദുര്‍ഗയ്ക്ക് കിങ്ങിണി എന്നും വീട്ടില്‍ വിളിപ്പേരുണ്ട്. പക്ഷെ ഇവര്‍ പരസ്പരം വിളിക്കുന്നത് വ്യത്യസ്ത ഒരു പേരിലാണ്. ദുര്‍ഗ്ഗ അര്‍ജുനെ വിളിക്കുന്നതും അര്‍ജുന്‍ ഭാര്യയെ തിരികെ വിളിക്കുന്നതും ബ്രോയ്  എന്നാണ്. ദുര്‍ഗയെക്കാള്‍ എട്ടുവയസ്സു മൂത്തയാളാണ് അര്‍ജുന്‍.

അതേസമയം   ദുര്‍ഗ തന്നെയായിരുന്നു താന്‍ പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം നടക്കുമെന്നും തുറന്ന് പറഞ്ഞിരുന്നു. കാമുകന്‍ ആരാണെന്ന ചോദ്യത്തിന്  ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ രവീന്ദ്രന്റെ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. നാല് വര്‍ഷമായി യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും പ്രണയത്തിലായിരുന്നെന്നും ദുര്‍ഗ പറഞ്ഞിരുന്നു. അര്‍ജുന്‍ രവീന്ദ്രന്‍ ആരാണ് എന്ന ചോദ്യത്തിന് ലൈഫ് ലൈന്‍ എന്നാണ് ദുര്‍ഗ കൃഷ്!ണ വെളിപ്പെടുത്തിയിരുന്നത്.

Read more topics: # Actress Durga,# words about husband
Actress Durga words about husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES