Latest News

കൊറോണ; വിവാദ പരാമര്‍ശം നടത്തിയതില്‍ മാപ്പ് ചോദിച്ച് നടി ദിവ്യാങ്ക ത്രിപതി രംഗത്ത്

Malayalilife
കൊറോണ; വിവാദ പരാമര്‍ശം നടത്തിയതില്‍ മാപ്പ് ചോദിച്ച് നടി ദിവ്യാങ്ക ത്രിപതി രംഗത്ത്

മുംബൈ നഗരങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് 'ഉണര്‍വില്ലാതെ' എന്ന ട്വീറ്റുമായാണ് നടി ദിവ്യാങ്ക ത്രിപതി ആരാധകര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം കൊവിഡ് ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന മുംബൈയിലെ റോഡുകളെക്കുറിച്ച് നടത്തിയിരുന്ന പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്രയും കുറഞ്ഞ ട്രാഫിക്കുള്ള ഇപ്പോള്‍ മെട്രോയുടെയും പാലങ്ങളുടെയും പണി തീര്‍ക്കാന്‍ പറ്റിയ സമയമാണെന്നായിരുന്നു എന്നായിരുന്നു താരം നടത്തയിരുന്ന ട്വീറ്റ്. കൊവിഡ് ബാധയെ തുടര്‍ന്ന് ഭയന്നിരിക്കുന്ന ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയും മുന്‍ കരുതലെന്നോണം തിരക്കുള്ള സ്ഥലങ്ങളും യാത്രയും ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ താരത്തിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി ആളുകളും എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ആ  ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

മാത്രമല്ല, അത്തരമൊരു പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും ചെയ്തിരിക്കുകയാണ്. 'എഞ്ചിനിയര്‍മാരുടെയും തൊഴിലാളികളുടെയും ജീവന് വിലയില്ലേ, ഇത്തമൊരു സമയത്ത് ഇങ്ങനെയൊരു ട്വീറ്റ് തെറ്റാണ്' എന്ന തരത്തിലായിരുന്നു താരത്തിന് എതിരെ ആളുകള്‍ നല്‍കിയിരുന്ന പ്രതികരണം. ഇതോടെ 'ഞാന്‍ മാപ്പ് ചോദിക്കുന്നു, പോയിന്റ് സ്വീകരിക്കുന്നു' ദിവാങ്ക പരസ്യമായി ട്വീറ്റ് ചെയ്തിരിക്കുകയാണ്.

 

Actress Divyanka Tripathi apologizes for making controversial statement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES