Latest News

എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്; ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല; മനസ്സ് തുറന്ന് നടി ചാർമി കൗർ

Malayalilife
എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്; ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല; മനസ്സ്  തുറന്ന് നടി ചാർമി കൗർ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് ചാർമി കൗർ. താരം തന്റെ സിനിമ കരിയർ ആരംഭിച്ചത് 2002 ൽ നീ തൊടു കാവലി എന്ന തെലുങ്കു സിനിമയിലൂടെയാണ്. തുടർന്ന്  താരം  മുജെ ദോസ്തി കരോഗി എന്ന ഹിന്ദി ചിത്രത്തിലും, കാതൽ അഴിവതില്ലൈ എന്നീ തമിഴ് സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം ആയിരുന്നു താരത്തിന്റെ  ആദ്യ മലയാള ചിത്രം. 

താരത്തിന്റെ  വിവാഹം ഉറപ്പിച്ചുവെന്നും നിർമാതാവാണ് വരനെന്നുമുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് നടി നിലപാട് വ്യക്തമാക്കിയത്. ചാർമിയുടെ വിവാഹത്തെക്കുറിച്ച് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിലൂടെ  അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. ഇതേ തുടർന്നാണ് നടിയുടെ പ്രതികരണം. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ ഏറെ സന്തോഷവതിയാണ്. ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്നുമാണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്.

ചാർമി കൗർ ഇതിനോടകം  അഭിനയിച്ചിട്ടുണ്ട്.  കൂടുതലും ചാർമി അഭിനയിച്ചിട്ടുള്ളത് തെലുങ്കു ചിത്രങ്ങളായിരുന്നു.  മലയാളത്തിൽ മൂന്നു സിനിമകളിൽ മാത്രമാണ് ചാർമി നിലവിൽ അഭിനയിച്ചിട്ടുള്ളത്.  2010 ലാണ് കാട്ടുചെമ്പകത്തിനു ശേഷം  ചാർമി മലയാള സിനിമയിലേയ്ക്ക് വരുന്നത്. ദിലീപ് നായക വേഷത്തിൽ എത്തിയ  ആഗതൻ എന്ന സിനിമയാണ് താരത്തിന്റെ രണ്ടാമത്തെ മലയാള ചിത്രം. തുടർന്ന്  മമ്മൂട്ടി  നായകനായി എത്തുന്ന താപ്പാന എന്ന സിനിമയിൽ ചാർമി അഭിനയിച്ചു. 

Actress CHARMY KAUR words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES