Latest News

മകളെ നെഞ്ചോട് ചേർത്ത് അനുഷ്ക; മകളുടെ ഫൊട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് വിരാട് കോഹ്‌ലി

Malayalilife
മകളെ നെഞ്ചോട് ചേർത്ത് അനുഷ്ക; മകളുടെ ഫൊട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് വിരാട്  കോഹ്‌ലി

രാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും. ബോളിവുഡിലെ മിന്നും താരമാണ് അനുഷ്‌ക. വിരാട് ആകട്ടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റേയും ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സിന്റേയും നായകന്‍. ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്നു വിളിക്കുന്ന ഇരുവര്‍ക്കും ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആദ്യ കണ്‍മണി ജനിച്ചത്. സെലിബ്രിറ്റികളുടെ മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തിയാണ് വിരാടും അനുഷ്‌കയും വ്യത്യസ്തരാകുന്നത്. 

എന്നാൽ മകൾ വാമികയെ പാപ്പരാസികളിൽനിന്നും അകറ്റിനിർത്താൻ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും എപ്പോഴും ശ്രമിക്കാറുണ്ട്. കോഹ്‌ലി മകൾ ജനിച്ചപ്പോൾ തന്നെ അവളുടെ ചിത്രങ്ങൾ ആരും പകർത്തരുതെന്ന്  അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ , വീണ്ടും മകൾക്കുവേണ്ടി ഫൊട്ടോഗ്രാഫർമാരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് കോഹ്‌ലി.

അനുഷ്കയ്ക്കും മകൾക്കുമൊപ്പം വിമാനത്താവളത്തിൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിനായി  എത്തിയതായിരുന്നു കോഹ്‌ലി. വാഹനത്തിൽനിന്നും വിരാട് ആണ് ആദ്യം ഇറങ്ങിയത്. മകളുടെ ഫൊട്ടോ ദയവ് ചെയ്ത് പകർത്തരുതെന്ന് കോഹ്‌ലി അഭ്യർത്ഥിച്ചു. അതിനുശേഷമാണ് വാമികയെയും കൊണ്ട് അനുഷ്ക ഇറങ്ങിയത്.

Actress Anushka sharma daughter and virat kholi south africa visit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES