ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. എന്നാൽ ഇപ്പോൾ താരം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്തേക്ക് തിരികെ വരുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായിട്ടാണ്. ചിത്രം ഒരുക്കുന്നത് എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. എം.മുകുന്ദനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ്.
അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ,ബിജു മേനോൻ, ജയ സൂര്യ,നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങിയ നായകന്മാർക്ക് ഒപ്പം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ആൻ അഗസ്റ്റിനു 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. അടുത്തിടെയാണ് താരം വിവാഹ മോചിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. 017ല്‍ റിലീസായ ദുല്‍ഖര്‍ ചിത്രം സോളോയിലാണ് ആന്‍അഗസ്റ്റിന്‍ ഒടുവില്‍ അഭിനയിച്ചത്.