Latest News

സിനിമാ നിര്‍മാതാവിന് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്ന കേസ്; ബോളിവുഡ് നടി അമീഷ പട്ടേല്‍ കോടതിയില്‍ ഹാജരായി; കേസില്‍ നടിക്ക് ജാമ്യം അനുവദിച്ച് കോടതി

Malayalilife
സിനിമാ നിര്‍മാതാവിന് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്ന കേസ്; ബോളിവുഡ് നടി അമീഷ പട്ടേല്‍ കോടതിയില്‍ ഹാജരായി; കേസില്‍ നടിക്ക് ജാമ്യം അനുവദിച്ച് കോടതി

സിനിമ നിര്‍മ്മാതാവിനെ വണ്ടിചെക്ക് നല്‍കി വഞ്ചിച്ച കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേല്‍ കോടതിയില്‍ കീഴടങ്ങി.റാഞ്ചി സിവില്‍ കോടതിയില്‍ കീഴടങ്ങിയ നടിക്ക് സീനിയര്‍ ഡിവിഷന്‍ ജഡ്ജ് ഡി.എന്‍.ശുക്ല ജാമ്യം അനുവദിച്ചു.2018ല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സിനിമാ നിര്‍മ്മാതാവ് അജയ്കുമാര്‍ സിംഗാണ് നടിക്കെതിരെ പരാതി നല്‍കിയത്..

ജൂണ്‍ 21ന് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് അമീഷ പട്ടേലിന് കോടതി ജാമ്യം അനുവദിച്ചത്. 2018ല്‍ ജാര്‍ഖണ്ഡ് സ്വദേശിയായ സിനിമാ നിര്‍മാതാവ് അജയ് കുമാര്‍ സിംഗ് ആണ് വണ്ടിച്ചെക്ക് കേസില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നിരവധി തവണ കോടതി സമന്‍സ് അയച്ചിട്ടും നടി ഹാജരായിരുന്നില്ല. തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചപ്പോഴാണ് കോടതിയിലെത്തി ജാമ്യം നേടിയത്.

'ദേസി മാജിക്' എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അജയ് കുമാര്‍ 2.5 കോടി രൂപ മനീഷയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിനിമ പിന്നീട് മുന്നോട്ടുപോയില്ല. പിന്നീട് നടി 2.5 കോടിയുടെ ഒരു ചെക്ക് അജയ് കുമാറിന് നല്‍കിയെങ്കിലും ഇത് മടങ്ങുകയായിരുന്നു. തുടര്‍ന്ന് അജയ് കുമാര്‍ നടിക്കെതിരെ പരാതി നല്‍കിയത്.

സണ്ണി ഡിയോള്‍ നായകനാകുന്ന 'ഗദര്‍ 2' എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുമ്പോഴാണ് അമീഷ പട്ടേല്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയത്.
 

Actress Ameesha Patel surrenders before Ranchi court

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES