മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. അഭിനേതാവ് എന്നതിലുപരി ഫാഷന്‍ ലോകത്തും അമേയ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്. മിക്കപ്പോഴും പുതിയ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ചിത്രവും അതിന് താരം നല്‍കിയ അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്.
കറുപ്പണിഞ്ഞാണ് ചിത്രത്തില്‍ അമേയ എത്തിയിരിക്കുന്നത്. മനോഹരമായ അമേയയുടെ ചിരി ചിത്രത്തിന്റെ ഭംഗി കൂട്ടുന്നതാണ്. സദാചാരം... ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ...? എന്നായിരുന്നു ചിത്രത്തിന് അമേയ നല്‍കിയ അടിക്കുറിപ്പ്. അമേയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ്‌വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ചിത്രത്തിന് ലഭിക്കുന്ന ആരാധകരുടെ കമന്റുകള്‍ ക്യാപ്ഷന്‍ വേറെ ലെവല്‍ എന്നും തീ, ചേച്ചികുട്ടി ഇഷ്ടം, ക്യാപ്ഷന്‍ വായിച്ചതിന് ശേഷം അറിയാതെ നോക്കിപ്പോയി ക്ഷമിക്കണം, കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സദാചാര വാദികളോട് അങ്ങോട്ട് മാറി ഇരിക്കാന്‍ പറയൂ, നിങ്ങള്‍ തുടരൂ എന്നിങനെ പോകുന്നു എന്നിവയാണ്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കാനും അമേയ മറന്നിട്ടില്ല. രസകരമാണ് താരത്തിന്റെ മറുപടികളും. ബിഗ് ബോസ് താരം അലസാന്ദ്രയ്‌ക്കൊപ്പമുള്ള നൃത്ത വീഡിയോയും അമേയ പങ്കുവച്ചിട്ടുണ്ട്.