Latest News

ഹൻസികയെ ഞാൻ മകളായിട്ടാണ് കാണുന്നത്; ചില കാര്യങ്ങളിൽ ഞാൻ വിളക്കാറുണ്ട്; തുറന്ന് പറഞ്ഞ് നടി ഹൻസിക

Malayalilife
ഹൻസികയെ ഞാൻ മകളായിട്ടാണ് കാണുന്നത്; ചില കാര്യങ്ങളിൽ ഞാൻ വിളക്കാറുണ്ട്; തുറന്ന് പറഞ്ഞ് നടി ഹൻസിക

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഉൾപ്പെടെ ഉള്ളവ   ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ​സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സഹോദരിമാരുമായുള്ള അടുപ്പത്തെ കുറിച്ച് അഹാന പറയുന്ന വീഡിയോയാണ്.

മൂന്ന് സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ അടുപ്പം കൂടുതല്‍ ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയോട് ആണ്. ഹന്‍സികയുടെ ഒരു വലിയ ഫാന്‍ ആണ് ഞാന്‍. അവള്‍ എന്ത് കാര്യം ചെയ്താലും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്. ഞങ്ങളുടെ വീട്ടില്‍ ഏറ്റവും നന്നായി വീഡിയോ എഡിറ്റ് ചെയ്യുന്നത് ഹന്‍സികയാണ്. അവളുമായി പ്രായ വ്യത്യാസമുള്ളതിനാല്‍ ഞാന്‍ അവളെ മകളായിട്ടാണ് കാണുന്നത്. പക്ഷെ അവള്‍ക്ക് ഞാന്‍ അങ്ങനെയല്ല. അവള്‍ മുടി മുറിക്കണമെന്നൊക്കെ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ വിലക്കാറുണ്ട്. അവള്‍ക്ക് അത് എത്രത്തോളം നല്ലതാണെന്ന് അറിയാത്തത് കൊണ്ടാകാം അവള്‍ മുടി മുറിക്കണമെന്നെല്ലാം പറയുന്നത്. ചിലപ്പോള്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ വിലക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരാറുണ്ട്.

അമ്മയെ സന്തോഷിപ്പിക്കാനും അമ്മയ്ക്ക് വേണ്ടി സമയം ചിലവഴിക്കാനും മനപൂര്‍വം ശ്രമിക്കുന്നതാണോ എന്ന ചോദ്യത്തിന് അഹാന നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. നാല് പെണ്‍കുട്ടികള്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്മയ്ക്ക് ഉണ്ടായി. ഞങ്ങള്‍ ജനിച്ച ശേഷം ഭക്ഷണം നല്‍കുക, ഞങ്ങളെ പരിപാലിക്കുക, സ്‌കൂളില്‍ കൊണ്ടുപോവുക എന്നിവയെല്ലാമായി അമ്മ തിരക്കിലായിരുന്നു. പതിനഞ്ച് വര്‍ഷം അമ്മ അമ്മയെ തന്നെ മറന്ന് ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു. ഇനി അങ്ങനെ പാടില്ല. അമ്മയാണെങ്കിലും അവര്‍ക്ക് അവരുടേതായ സ്വപ്നങ്ങള്‍ ഉണ്ടാകുമല്ലോ അതുകൊണ്ടാണ് അമ്മയുടെ സുഹൃത്തുക്കളുടെ മീറ്റ് അപ്പും, അമ്മയ്‌ക്കൊപ്പമുള്ള യാത്രകളുമെല്ലാം നടത്തുന്നത് അഹാന പറയുന്നത്. അഞ്ച് വര്‍ഷത്തേക്ക് വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അഹാന പറയുന്നു. സമയം എടുത്തിട്ടായാലും നല്ല സിനിമകള്‍ ചെയ്യുക എന്നത് മാത്രമാണ് ചിന്തിക്കുന്നതെന്നും അഹാന പറയുന്നു

Actress Ahana krishna words about hansika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES