ഗ്യാങ്സ്റ്റേഴ്സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്; സിനിമകളിലൂടെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നു: ഉണ്ണി മുകുന്ദന്‍

Malayalilife
ഗ്യാങ്സ്റ്റേഴ്സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്; സിനിമകളിലൂടെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നു: ഉണ്ണി മുകുന്ദന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഉണ്ണിമുകുന്ദൻ. ആരാധകർ താരത്തെ മാസിലാളിയാണ് എന്നാണ് വിളിക്കാറുള്ളതും. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ സിനിമകളിലൂടെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ തുറന്ന് പറയുകയാണ്. ഒരു മനുഷ്യന്റെ ഇരുണ്ട വശത്തെ കാണിച്ച്‌, അവരെ സൂപ്പര്‍ സ്റ്റാറുകളായി കാണിക്കുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. എന്നാല്‍ തനിക്ക് സാധാരണക്കാരായ മനുഷ്യരുടെ കഥ പറയുവാനാണ് താല്‍പര്യമെന്നും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ഉണ്ണി വ്യക്തമാക്കുകയും ചെയ്തു.

'സാധാരണക്കാരായ നല്ല മനുഷ്യരുടെ കഥ പറയുവാനാണ് എനിക്ക് താല്‍പര്യം. ഗ്യാങ്സ്റ്റേഴ്സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരെ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാറുകളായി നമ്മള്‍ കാണിക്കുന്നു. ഒരു മനുഷ്യന്റെ ഇരുണ്ടവശമാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. അതുപോലെ അധോലോകത്തെയും നമ്മള്‍ സ്‌നേഹിക്കുന്നു. എനിക്ക് സാധാരണക്കാരുടെ മനുഷ്യത്വം നിറഞ്ഞ കഥകള്‍ പറയുവാനാണ് താല്‍പര്യം', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

'മേപ്പടിയാന്‍ ഒരു സാധാരണ കുടുംബ ചിത്രമാണ്. ആരോടും ഇല്ല എന്ന് പറയാന്‍ സാധിക്കാത്ത ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മേപ്പടിയാനിലെ ജയകൃഷ്ണന്‍ അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ്', ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

Actor unnimukundan words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES