നന്ദി എന്ന് പറഞ്ഞാൽ വളച്ചൊടിക്കില്ലല്ലോ; മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ നടൻ സുരേഷ് ഗോപി

Malayalilife
നന്ദി എന്ന്  പറഞ്ഞാൽ വളച്ചൊടിക്കില്ലല്ലോ; മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ നടൻ സുരേഷ് ഗോപി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്.  എൻ.ഡി.എയുടെ തൃശൂർ മണ്ഡലം സ്ഥാനാർത്ഥി കൂടിയാണ് താരം.  എന്നാൽ ഇപ്പോൾ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണത്താൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകുന്നുമില്ല.

സംസഥാനത്തെ തിരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം ആണ് ബാക്കി.  ഇന്ന് നിശബ്ദ പ്രചാരണമാണ് സ്ഥാനാർത്ഥികൾ നടത്തുക.  മൂന്നു പാർട്ടികളും കൊട്ടിക്കലാശം ​ഗംഭീരമാക്കി. എന്നാൽ ഇപ്പോൾ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണത്താൽ മാധ്യമങ്ങളോട് പ്രതികരിക്കാരിത്തിരിക്കുകയാണ് താരം. ഇതേ തുടർന്ന് മാധ്യമങ്ങളുടെ  ചോദ്യങ്ങൾക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് താരം  ചെയ്തതും. നന്ദി എന്നുപറഞ്ഞാൽ വളച്ചൊടിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.  മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ല എന്ന് അദ്ദേഹം പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷത്തിലാണ് നിലപാടെടുത്തത്.  

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും അബഹീനയാ മേഖലയിലേക്ക് ചുവട് വച്ചത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇടയിലേക്ക് താരം വീണ്ടും സജീവമാകുന്നത്. താരത്തിന്റെ ഇനി വരൻ ഇരിക്കുന്ന ചിത്രമാണ് കടുവക്കുന്നേൽ  കുരുവച്ചാണ് ആണ്.

Actor suresh gopi did not respond to media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES