അഭിനയമല്ല ജീവിതം; പച്ചക്കറി വ്യാപാരം കൊണ്ട് ഉപജീവനം നടത്തി ശിവദാസ് മട്ടന്നൂര്‍

Malayalilife
 അഭിനയമല്ല ജീവിതം; പച്ചക്കറി വ്യാപാരം കൊണ്ട്  ഉപജീവനം നടത്തി  ശിവദാസ് മട്ടന്നൂര്‍

കോവിഡ്  സമൂഹ വ്യാപനം നടക്കുന്ന  സാഹചയത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ സാധാരണ ആളുകളെ പോലെ കഴിഞ്ഞ് പോരുകയാണ്. എന്നാൽ ഇവരെല്ലാം സോഷ്യൽ  മീഡിയയിൽ സജീവമായി കഴിഞ്ഞു. ഇതോടെ സൂപ്പര്‍ താരങ്ങള്‍ ഒഴികെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം തന്നെ ജോലി ഇല്ലാതായപ്പോൾ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ തുടരുകയാണ്. അത്തരത്തിൽ ജീവിത പ്രതിസന്ധിയിൽ അനുഭവിക്കുന്ന ഒരു കലാകാരനാണ് ശിവദാസ് മട്ടന്നൂര്‍. മിമിക്രി വേദികളിലും. സിനിമയിലും എല്ലാം സജീവമാണ് താരം.

 ലോക്ക്ഡൗണ്‍ കാലം  ആരംഭിച്ചാൽ തന്നെ പതിവ് പോലുള്ള ഷൂട്ടിങ് ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണ് താരത്തിന് ഉള്ളത്. ഏത് പ്രതിസന്ധി ഉണ്ടായാലും അതിൽ തോൽക്കാൻ ഒ ട്ടും തന്നെ തയ്യാറായിരുന്നില്ല ശിവദാസ് മട്ടന്നൂര്‍.   ഷൂട്ടിംഗും സ്റ്റേജ് പരിപാടികളും എല്ലാം മുടങ്ങിയ സാഹചര്യത്തിൽ ഉപജീവന മാർഗത്തിനായി പച്ചക്കറി വ്യാപാരം ആരംഭിച്ചിരിക്കുകയാണ്  ഈ കലാകാരൻ. നിലവിൽ പ്രോഗ്രാമുകളൊന്നും തന്നെ ഇല്ലാത്തതിനാൽ ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന എന്തെങ്കിലും കച്ചവടം ഉണ്ടോ എന്ന് ആലോചിച്ചപ്പോൾ മനസ്സിൽ വന്നത് പച്ചക്കറി കച്ചവടമാണ്. അങ്ങനെയാണ് ഈ കച്ചവടം നടത്താമെന്ന് തീരുമാനിച്ചതെന്ന് നടൻ ശിവദാസ് മട്ടന്നൂർ വെളിപ്പെടുത്തിയിരുന്നു. 


ശിവദാസിനൊപ്പം ഈ സംഭ്രമത്തിന് പങ്കാളികളായി നാടക കലാകാരന്‍ സതീഷ് കൊതേരിയും സുഹൃത്തുക്കളുമുണ്ട്. കൊതേരിയിലെ കടയില്‍ കച്ചവടം നടത്തുന്നതിന് പുറമേ കീഴല്ലൂര്‍ പഞ്ചായത്ത് പരിതിയിലുള്ള  ഓരോ വീടുകളിളും  പച്ചക്കറി വണ്ടിയുമായും ശിവദാസും സംഘവും എത്താറുമുണ്ട്.

 വില്‍പനയ്ക്കുള്ള പച്ചക്കറികള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് മാര്‍ക്കറ്റിലെത്തിയാണ് ശേഖരിക്കുന്നത്.  വൈകിട്ട് ആറുവരെ നടത്തുന്ന വില്‍പനയില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിന്  സഹായമായി നല്‍കാനും  ആണ് ലക്ഷ്യമിടുന്നത്.

Actor shiva das mattannoor started vegetable sale

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES