നിരവധി ആരാധകരുള്ള യുവനടനാണ് പൃഥിരാജ്. നടനായും നിര്‍മ്മാതാവായും സംവിധായകനായും എല്ലാം തന്നെ താരം മലയാള സിനിമയിൽ തിളങ്ങുകയാണ്. താരത്തിന്റെ പുതിയ ചിത്രം ജനഗണമന ഏപ്രില്‍ 28-ന് തീയറ്ററുകളില്‍ എത്തുകയാണ്. എന്നാൽ ഇപ്പോൾ താരം മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകള്‍ക്കു വേണ്ടി കൂടിയാണ് താന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നത്. അതിനുവേണ്ടി താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ തിരക്കഥ ഇംഗ്ലീഷിലും തയ്യാറാക്കിവെക്കാറുണ്ട്തി എന്നു അതോടൊപ്പം തന്നെ തിരക്കഥ പൂര്‍ണ്ണമായും വായിച്ച് അവര്‍ക്ക് ബോധ്യപ്പെട്ടെങ്കില്‍ മാത്രം അവര്‍ സിനിമകള്‍ വാങ്ങിയാല്‍ മതി എന്നും താരം പറയുന്നു.
എനിക്കിഷ്ടമുള്ള തിരക്കഥകള്‍ വായിച്ച് അത് തിരഞ്ഞെടുക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള കഴിവ് ഇപ്പോഴുണ്ട്. അത് തുടര്‍ന്നുകൊണ്ടു പോവുക എന്നുള്ളത് തന്നെയാണ് എന്റെ ഇനിയുള്ള ലക്ഷ്യം. എന്റെ ലക്ഷ്യത്തിന് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലമായാണ് ഇപ്പോള്‍ ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. അത് തുടര്‍ന്നുപോകണം എന്നു മാത്രമേ ഇപ്പോഴുള്ളൂ. പക്ഷെ, അതു വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതി കൂടിയാണ്.
നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഞാനും ആദ്യം ഒരുമിക്കുന്നത് വിമാനം എന്ന ചിത്രത്തിലായിരുന്നു. ലാഭമുണ്ടാക്കിയ ഒരു സിനിമയായിരുന്നില്ല അത്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമുള്ള നിര്‍മ്മാതാവാണ് ലിസ്റ്റിന്‍. അതെന്നെ ആകര്‍ഷിച്ചു. ട്രാഫിക് എന്ന സിനിമ 22-ാം വയസ്സില്‍ നിര്‍മ്മിച്ച ബിസിനസുകാരന്‍ കൂടിയാണ് ലിസ്റ്റിന്‍. ലിസ്റ്റിന്‍ ഇതുവരെ എന്റെയടുത്ത് ഒരു മോശം സിനിമയുമായി വന്നിട്ടില്ല.സിനിമ തിരഞ്ഞെടുക്കുന്നത് സ്‌ക്രിപ്റ്റ് വായിച്ചു തന്നെയാണ്. നല്ല സിനിമയാണെങ്കില്‍ ലിസ്റ്റിനോടും സുപ്രിയയോടും കൂടി സംസാരിച്ച് അതിന്റെ നിര്‍മ്മാണത്തെക്കുറിച്ചും സംസാരിക്കും. സുപ്രിയയ്ക്ക് ഇതുവരെ മലയാളം വായിക്കാനറിയില്ല. എങ്കിലും ഞാന്‍ സിനിമയുടെ കഥ പറഞ്ഞുകൊടുക്കും.അതല്ലെങ്കില്‍ ഡിസ്‌കഷനില്‍ കൂടെ ഉണ്ടാകും.