മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. ഇന്ന് താരത്തിന് തന്റെ അറുപത്തിയൊന്നാം പിറന്നാൾ ദിനമാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നടൻ പൃഥ്വിരാജ് പങ്കുവച്ച ജന്മദിനാശംസകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എല്ലാവരില്‍ നിന്നും ഏറെ വ്യത്യസ്തമായി പിറന്നാളാശംസംകള്‍ സ്റ്റീഫന്‍ എന്നായിരുന്നു പൃഥ്വി കുറിച്ചത്. 'ഈ ചിത്രം ലൂസിഫറിന്റെ ആദ്യ ദിനത്തിലെടുത്തതാണ്. ഈ മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ നാം ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുകയായിരുന്നേനെ. ഉടനെ തന്നെ അത് ആരംഭിക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഹാപ്പി ബര്‍ത്ത്‌ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്‌ഡേ സ്റ്റീഫന്‍, ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ' പൃഥ്വി കുറിച്ചു.
അതേസമയം ആന്റണി പെരുമ്പാവൂര്‍ ആകട്ടെ ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാല്‍ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകള്‍. ഇനിയും ഒരുപാട് വിസ്മയങ്ങള്‍ സമ്മാനിക്കാന്‍ ലാല്‍ സാറിന് കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്‌നേഹാശംസകള്‍ എന്നായിരുന്നു കുറിച്ചതും.