പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാം പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്. മകൾ ആലംകൃതയുടെ ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.എന്നാൽ
അടുത്തിടെ അല്ലി എഴുതിയ ഒരു കുറിപ്പാണ് സുപ്രിയ പങ്കുവെച്ചത്. എന്റെ ഡാഡിയെക്കുറിച്ച് ആലിയെഴുതിയ കുറിപ്പ്.
എ ലെറ്റര്‍ റ്റു ഡാഡിയെന്ന ക്യാപ്ഷനോടെയാണ് അല്ലി കുറിപ്പെഴുതിയത്. ഹായ് ഡാഡി, സുഖമാണോ, സ്വര്‍ഗത്തില്‍ ഡാഡിക്ക് സുഖമാണെന്ന് കരുതുന്നു. അവിടെയെന്തുണ്ട് വിശേഷങ്ങള്‍, നാനിയെ കണ്ടിരുന്നോ, അച്ഛനെ കണ്ടിരുന്നോ, കണ്ടാല്‍ എന്നോട് അവരെക്കുറിച്ച് പറയണം. എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം, ഞാന്‍ ചെയ്യുന്നത് കണ്ട് ഡാഡിക്ക് ചിരി വരുന്നുണ്ടാവും. ഡാഡിക്ക് ഞാനൊരുപാട് കത്തെഴുതുന്നുണ്ട്. കത്ത് നിര്‍ത്തും മുന്‍പ് ഡാഡിക്ക് വേണ്ടി ഞാനൊരു പാട്ട് പാടാം. ഡാഡീ, ഡാഡീ ബൈ ഡാഡിയെന്ന് പറഞ്ഞാണ് അല്ലി കുറിപ്പ് അവസാനിപ്പിക്കുന്നത്. അല്ലിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സുപ്രിയ നേരത്തെ തന്നെ ഡാഡി കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആ സങ്കടം മാറുന്നില്ലെന്നായിരുന്നു കുറിച്ചിരുന്നു. ഒരോ നിമിഷവും എനിക്ക് ഡാഡിയെ മിസ് ചെയ്യുന്നുണ്ട്. ഡാഡിയുടെ അമ്മയെ നാനിയെന്നാണ് അല്ലി വിളിക്കുന്നത്. നേരത്തെ അല്ലിയുടെ കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു. തന്റെ അച്ഛന്‍ വിജയ് മേനോനാണ് പുസ്തകം സമര്‍പ്പിക്കുന്നതെന്നായിരുന്നു സുപ്രിയ പറഞ്ഞത്.