എന്നെ സംബന്ധിച്ചിടത്തോളം അതൊരു വെളിപാടാണ്; അത് വിധി പോലെ സംഭവിക്കുകയാണ്: മോഹൻലാൽ

Malayalilife
 എന്നെ സംബന്ധിച്ചിടത്തോളം അതൊരു വെളിപാടാണ്; അത് വിധി പോലെ സംഭവിക്കുകയാണ്: മോഹൻലാൽ

ലായാളി പ്രേക്ഷകരുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. സിനിമ മേഖലയിൽ കഴിഞ്ഞ 4 പതിറ്റാണ്ടായി താരം സജീവമാണ്.  സിനിമയിൽ തൻറേതായ ഇടം സ്വന്തം കഠിന പ്രയ്തനത്തിലൂടെയാണ് മോഹൻലാൽ  കണ്ടെത്തിയത്.  മോഹൻലാലിനെ ഇന്നു കാണുന്ന സൂപ്പർ താരപദവിയിലേയ്ക്ക് സിനിമയോടുളള അടക്കാനാവാത്ത ഭ്രമമാണ് എത്തിച്ചത്. ഇപ്പോഴിതാ അഭിനയത്തോടുള്ള തീർത്താൽ തീരാത്ത താൽപര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

തന്നെ സംബന്ധിച്ചടത്തോളം ഓരോ ദിവസവും പുതിയതാണ്. എല്ലാ അഭിനേതാക്കളും അനുഗ്രഹീതരാണ്. പുതിയ ഡയലോഗുകൾ വസ്ത്രങ്ങൾ സംഘട്ടന രംഗങ്ങൾ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വെളിപാടാണ്', മോഹൻലാൽ പറഞ്ഞു. ‘ബോക്സ് ഓഫീസ് വിജയങ്ങൾ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ലെന്നും മോഹൻലാൽ പറയുന്നു. അതൊക്കെ സംവിധായകന്റെയും നിർമാതാവിന്റെയും കഴിവാണ്. അത് എന്റെ പ്രൊഡക്ഷൻ ആണെങ്കിൽ പോലും. ഒരു സ്ക്രിപ്റ്റ് വായിച്ച് ഇത് കോടികൾ കളക്ഷൻ നേടുമെന്ന് നമുക്ക് പറയാൻ സാധിക്കില്ലല്ലോ. അത് വിധി പോലെ സംഭവിക്കുകയാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. ഞാൻ സംവിധായകരിൽ വിശ്വാസം അർപ്പിച്ചാണ് സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നത്. ചിലപ്പോൾ പല കാരണങ്ങളാലും സിനിമകൾ പരാജയപെടാറുണ്ട്', താരം കൂട്ടിച്ചേർത്തു.

 മോഹൻലാലിന്റേതായി അണിയറയിൽ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഒരുങ്ങുന്നത്.  ഏറെ പ്രതീക്ഷയോടെ ആരാധകർ കുഞ്ഞാലി മരയ്ക്കാർ, ദൃശ്യം 2, ആറാട്ട് തുടങ്ങിയവ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ്. ദൃശ്യം2 റിലീസിനായി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 19 ന് ഒടിടി റിലീസിലൂടെയാണ് ചത്രം പുറത്തെത്തുന്നത്.  വീണ്ടും ജോർജ്ജ് കുട്ടിയായി ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാൽ എത്തുന്നത്.  സമൂഹ മാധ്യമങ്ങളിൽ ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ വൈറലാണ്.
 

Actor mohanlal words about passion in acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES