Latest News

എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്; അല്ലാതെ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല; തുറന്ന് പറഞ്ഞ് നടൻ കുഞ്ചാക്കോ ബോബൻ

Malayalilife
എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്; അല്ലാതെ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല; തുറന്ന് പറഞ്ഞ് നടൻ കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല മാനുഷിക മൂല്യങ്ങളാണ് തന്റെ രാഷ്ട്രീയമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുകയാണ്.

എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, മാനുഷിക മൂല്യങ്ങളാണ്. അല്ലാതെ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല. മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ജനങ്ങളുടെ നന്മക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഇന്ന് സാമൂഹിക നന്മയ്ക്ക് വേണ്ടി പൂര്‍ണമായും നിലകൊള്ളുന്നുവെന്ന് പറയാനാകില്ല.

 മതമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും പരസ്പരം പോരടിക്കുന്ന കാഴ്ച്ച ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. തമ്മിലടിക്കുന്നതിന് പകരം സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടായിരിക്കണം ഇവര്‍ നിലകൊള്ളേണ്ടത്. മാനുഷിക മൂല്യങ്ങള്‍ ഉള്‍ചേര്‍ന്നതായിരിക്കണം ആ രാഷ്ട്രീയം. അല്ലാതെ മത-രാഷ്ട്രീയ-ജാതീയ ചായ്‌വുകളാവരുതെന്ന് മാത്രം എന്നും താരം പറയുന്നു.

Actor kunchako boban words about politics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES