വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മക്കള്‍. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുക കൂടിയാണ് അദ്ദേഹം. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് കരുതി രാഷ്ട്രീയം ഒരു തൊഴിലാക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുുകയാണ് തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണ കുമാര്‍. മറ്റു ചിലരെപ്പോലെ രാഷ്ട്രീയം പ്രൊഫഷനാക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ല. തന്റെ പ്രൊഫഷന്‍ ആത്യന്തികമായി സിനിമയാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരാണ് സ്ഥാനാര്‍ഥിത്വത്തില്‍ അവസാന അംഗീകാരം നല്‍കിയത്. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ജയിച്ച് പോയിട്ട് ഒരു ചുക്കും ചെയ്യാതെ വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞ് തട്ടിപ്പ് പരിപാടികളുമായി എത്തുന്ന രാഷ്ട്രീയ നേതാവാകാന്‍ ജീവിതത്തില്‍ എനിക്ക് താത്പര്യമില്ല. പറ്റിപ്പ് നടത്തി ആളാകാനൊന്നും ഞാനില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഇതേ സ്റ്റാന്‍ഡില്‍ തന്നെ നില്‍ക്കും, -കൃഷ്ണകുമാര്‍ വ്യക്തമാക്കി.