യഥാര്‍ഥത്തില്‍ എന്നെ കണ്ടാല്‍ ഭിക്ഷക്കാരനായി തോന്നുമെന്ന് പലരും പറഞ്ഞിട്ടുണ്ട്; അനുഭവം വെളിപ്പെടുത്തി കലാഭവൻ നാരായണൻകുട്ടി

Malayalilife
topbanner
യഥാര്‍ഥത്തില്‍ എന്നെ  കണ്ടാല്‍ ഭിക്ഷക്കാരനായി തോന്നുമെന്ന് പലരും പറഞ്ഞിട്ടുണ്ട്; അനുഭവം വെളിപ്പെടുത്തി കലാഭവൻ നാരായണൻകുട്ടി

ലയാള സിനിമ മേഖലയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് കലാഭവൻ നാരായണൻ കുട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കൂടുതലും ഹാസ്യ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.   ഭിക്ഷക്കാരന്റെ വേഷത്തില്‍ കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നാരായണന്‍കുട്ടി അതുമായി ബന്ധപ്പെട്ട് ഒരു അനുഭവം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.  യഥാര്‍ഥത്തില്‍ തന്നെ കണ്ടാല്‍ ഭിക്ഷക്കാരനായി തോന്നുമെന്ന് പലരും പറഞ്ഞതിനെ കുറിച്ചാണ് നാരായണന്‍കുട്ടി വെളിപ്പെടുത്തുന്നത്.

മാനത്തെ കൊട്ടാരം സിനിമയുടെ തിരക്കഥാകൃത്ത് അന്‍സാര്‍ കലാഭവന്‍ സുഹൃത്ത് ആണ്. അമ്മച്ചീ മാപ്പ് , മാപ്പ് എന്നു പറഞ്ഞു ഫിലോമിന ചേച്ചിയുടെ വീട്ടില്‍ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്. ലോകം മുഴുവന്‍ ക്ഷമിക്കാത്ത എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ചു മാപ്പു പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോള്‍ ഫിലോമിന ചേച്ചിയെ സഹായിക്കാന്‍ മാളചേട്ടന്‍ എത്തുന്നു. പുള്ളിക്കും ഭ്രാന്താണ്. ശേഷം ദിലീപ് വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണു സീന്‍.

ഒടുവില്‍ ജീവിക്കാന്‍ ഭിക്ഷക്കാരനായി മാറുമ്പോള്‍ ഞാന്‍ ചെന്നു പെടുന്നതും ഫിലോമിന ചേച്ചിയുടെ മുമ്പേില്‍. ഈ ശബ്ദം നല്ല പരിചയമുണ്ടെന്നു പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയില്‍ കൂടി ഭിക്ഷാടകനായി അഭിനയിച്ചു. ഞാന്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമത്രെ

കലാഭവനില്‍ എത്തിയാല്‍ പിന്നെ സിനിമയില്‍ എത്തുമെന്ന വിശ്വാസം എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിലുണ്ട്. കലാഭവനില്‍ എന്റെ പല സുഹൃത്തുക്കളുമുണ്ട്. എന്നാല്‍, പ്രസാദ് ആണ് എന്നെ അവിടേക്കു വിളിക്കുന്നത്. ഞാന്‍ വരുമ്പോള്‍ ജയറാം, സൈനുദ്ദീന്‍, റഹ്മാന്‍, അന്‍സാര്‍ എന്നിവരുണ്ട്. ജയറാമും ഞാനും ഒരേ വര്‍ഷമാണു വന്നത്. അതിന് മുന്‍പ സിദ്ധിഖും ലാലും എന്‍. എഫ് വര്‍ഗീസും. ജയറാം സിനിമയില്‍ അഭിനയിക്കാന്‍ പോയി. അപ്പോഴാണു മണി വരുന്നത്. ജയറാമിന്റെ കൂടെ 15 ചിത്രത്തില്‍ അഭിനയിച്ചു. മമ്മൂക്കയ്ക്കും ദിലീപിനൊപ്പമാണു ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ സാറിനൊപ്പം ബാബാ കല്യാണി ചെയ്തു. മണിയുടെ കൂടെയും അഭിനയിച്ചു.

Actor kalabhavan narayanan kutty words about her roll

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES