Latest News

സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വീഡിയോയില്‍; എനിക്ക് ഒരു കക്ഷിരാഷ്ട്രീയവുമില്ല; തുറന്ന് പറഞ്ഞ് നടൻ കലാഭവന്‍ അന്‍സാര്‍

Malayalilife
 സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വീഡിയോയില്‍; എനിക്ക് ഒരു കക്ഷിരാഷ്ട്രീയവുമില്ല; തുറന്ന് പറഞ്ഞ് നടൻ കലാഭവന്‍ അന്‍സാര്‍

ടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നി നിലകളിൽ ഏറെ ശ്രദ്ധേയനായ താരമാണ് നടൻ കലാഭവന്‍ അന്‍സാര്‍. കൃത്യം, കിടിലോല്‍ക്കിടിലം, മിമിക്സ് പരേഡ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതി. 1996 ൽ ഇറങ്ങിയ കിരീടമില്ലാത്ത രാജാക്കന്മാർ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. എന്നാൽ ഇപ്പോൾ സിപിഎമ്മിന്റെ മെഗാ തിരുവാതിരയെ വിമര്‍ശിച്ചുകൊണ്ട് കലാഭവന്‍ അന്‍സാര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോൾ  താന്‍ വൈറലാകാനായിട്ടല്ല ഇത് ചെയ്തതെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഉള്ള ആളല്ല താനെന്നും അനവസരത്തില്‍ നടന്നൊരു പരിപാടിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അന്‍സാര്‍ പറഞ്ഞു.

കലാഭവന്‍ അന്‍സാറിന്റെ വാക്കുകള്‍ ഇങ്ങനെ, വൈറലാകാന്‍ വേണ്ടി ചെയ്തതല്ല. ഞങ്ങള്‍ രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോയപ്പോള്‍ സംസാരത്തിന്റെ ഇടയില്‍ തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ, ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാന്‍ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. കൂട്ടത്തിലുള്ള എന്റെ ഒരു സുഹൃത്ത് അത് വീഡിയോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടു.

ഇപ്പോള്‍ ഇത് മറ്റ് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ പറഞ്ഞു എന്ന തരത്തില്‍ പേടിയൊന്നുമില്ല. എനിക്ക് ഒരു കക്ഷിരാഷ്ട്രീയവുമില്ല. ഞാന്‍ സര്‍ക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താന്‍ പാടില്ലായിരുന്നു. അനവസരത്തില്‍ ആണ് അത് നടന്നത്. ആ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു.

സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വീഡിയോയില്‍. അവരുടെ തന്നെ പാര്‍ട്ടിയിലെ ഒരു പയ്യന്‍ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. അതിനെയാണ് വിമര്‍ശിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കും.

Actor kalabhavan ansar words about thiruvathria controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES