Latest News

ഇന്ദ്രന്‍സേട്ടനെ പിന്നീട് നോക്കുമ്പോള്‍ മൂപ്പര്‍ക്ക് ബഷീറിന്റെയും വികെഎൻന്റെയും മുഖച്ഛായ ഉണ്ടായിരുന്നു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
ഇന്ദ്രന്‍സേട്ടനെ പിന്നീട് നോക്കുമ്പോള്‍ മൂപ്പര്‍ക്ക് ബഷീറിന്റെയും വികെഎൻന്റെയും മുഖച്ഛായ ഉണ്ടായിരുന്നു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ലയാള സിനിമകള്‍ക്ക് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെതായ നിലപാടുകൾ തുറന്ന് പറയുന്നതിന് യാതൊരു മടിയും കാണിക്കാറില്ല. പലപ്പോഴും സിനിമ രംഗത്തെ അനീതകള്‍ വരെ താരം തുറന്ന് പറയാറുണ്ട്. 

എന്നാൽ ഇപ്പോൾ  മലയാള സിനിമയിലെ ഒരു പ്രശ്‌സ്ത നടനെ പറ്റി ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.    ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ നടൻ ഇന്ദ്രൻസിന്റെ കുറിച്ചാണ് കുറിച്ചിരിക്കുന്നത്. ഇന്ദ്രന്‍സേട്ടനെ നോക്കുമ്പോള്‍ മൂപ്പര്‍ക്ക് ബഷീറിന്റെയും വികെ എൻന്റെയും മുഖച്ഛായ ഉണ്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പിലൂടെ ...

ഇന്ന് ഇന്ദ്രന്‍സ് ഏട്ടന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ഇടവേളയില്‍ ഒരു സുഹൃത്ത് മൂപ്പരോട് ഇങ്ങിനെ ചോദിച്ചു… സു കൊറോണ ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുമോ?..,ഇ വരും…,സു എങ്ങിനെ?..ഇആദ്യം വന്നതുകൊണ്ട് അതിന് വഴിയറിയാമല്ലോ…പിന്നീട് ഞാന്‍ ഇന്ദ്രന്‍സേട്ടനെ നോക്കുമ്പോള്‍ മൂപ്പര്‍ക്ക് ബഷീറിന്റെയും VKN ന്റെയും ഒക്കെ മുഖഛായ ഉണ്ടായിരുന്നു…

Actor hareesh peradi note about actor indrans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES