മലയാളികൾക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീൻ നടനാണ് ഹരീഷ് പേരടി.സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിലൊരുവൻ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി സിനിമ മേഖലയിൽ നിന്നും എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം ശ്രദ്ധ നേടാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തുടർഭരണം ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി മാത്രമല്ല നമ്മൾ സ്വപ്‌നം കാണേണ്ട പ്രധാനമന്ത്രിയാണ് പിണറായി എന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലുണ്ടായ എല്ലാ ദുരന്തങ്ങളേയും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കും പോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിന്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് എന്നായിരുന്നു താരം കുറിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
കേരളം ഇന്ത്യയോട് പറയുന്നു... ഇതൊരു മുഖ്യമന്ത്രി മാത്രമല്ല... ഇതാ ഒരു പ്രധാനമന്ത്രി... ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്.. പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ, ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച വർഗ്ഗീയ കലാപം.. എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിന്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു... ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് ...ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം...ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകും... ഇൻക്വിലാബ് സിന്ദാബാദ്...