മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഹരീഷ് പേരടി. തന്റെതായ അഭിപ്രായങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഫ്രാങ്കോ മുളക്കലിന് എതിരായ പീഡനക്കേസില്‍ കന്യാ സ്ത്രീയോടൊപ്പം നിന്ന കന്യാസ്ത്രീകള്‍ക്ക് മലയാള സിനിമയിലെ യുവതാരങ്ങള്‍ പിന്തുണ പ്രഖ്യാപിക്കണമെന്ന നടന് ഹരീഷ് പേരടി തുറന്ന് പറഞ്ഞിരിക്കുകയാണ്. നടന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സമരം ചെയ്ത കന്യാസ്ത്രീകളുടെ ഫോട്ടോ പങ്കുവെച്ച് പൃഥിരാജ്, ടൊവിനോ, ദുല്‍ഖര്‍, നിവിന്‍, ആസിഫ് അലി തുടങ്ങിയ എല്ലാ യുവതാരങ്ങളും ഫോട്ടോ ഷെയര്‍ ചെയ്യണം എന്നാണ് ആവശ്യപ്പെടുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
പൃഥിരാജിനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍ പോളിയോടും ആസിഫ് അലിയോടും അങ്ങനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയര്‍ ചെയ്യാന്‍ ആവിശ്യപ്പെടുന്നു… ഇരയോടൊപ്പം നിന്നവരാണ് ഇവര്‍… പാവങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നില്‍ക്കുകയാണ്…
ക്രൂശിക്കപ്പെട്ട യേശു നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം… അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കില്‍ മാത്രം… നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയ്ലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം… അവര്‍ കാത്തിരിക്കുകയാണ്… നിങ്ങളുടെ എല്ലാവരുടെയും സിനിമകള്‍ വലിയ വിജയമാവട്ടെ… ആശംസകള്‍..