മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ എത്തുകയും ചെയ്തു. ഇടക്ക് വയ്ച്ച് സിനിമ ജീവിതത്തിന് ഒരു ഇടവേള താരം എടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അവസാനമായി ക്ഷേത്രത്തില്‍ പോയ അനുഭവവും തന്റെ ദൈവ വിശ്വാസം എന്താണെന്നും വെളിപ്പെടുത്തികൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്.
എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല. വിശ്വാസങ്ങളുണ്ട്. സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. അവസാനമായി ക്ഷേത്രത്തില്‍ പോയത് ദാസേട്ടനൊപ്പമാണ്. അതൊരു അപ്രതീക്ഷ സന്ദര്‍ശനമായിരുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയ്ക്കുവേണ്ടി മൂകാംബികയില്‍ പോകുമ്പോഴാണ് അവിടെവച്ച് ദാസേട്ടനെ കണ്ടത്. അന്ന് ദാസേട്ടന്റെ ജന്മദിനമായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു, നീ അമ്പലത്തില്‍ വരുന്നില്ലേയെന്ന് എന്തായാലും ദാസേട്ടനൊപ്പം അല്ലേ പോകാമെന്നു ഞാനും കരുതി. അങ്ങനെ കൂടെ പോയി.
എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സ്വഭാവമില്ല. ആരോടും തെറ്റ് ചെയ്യുന്നില്ല, മോശമായി പെരുമാറുന്നില്ല, അങ്ങനെയുള്ള ഞാന്‍ എന്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ചിന്തയാണ്. എന്ന് കരുതി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാം തെറ്റ് ചെയ്യുന്നവര്‍ ആണെന്നല്ല. എന്റെ അഭിപ്രായമാണിത്. ഞാന്‍ വിശ്വസിക്കുന്ന രണ്ട് ദൈവങ്ങള്‍ സൂര്യനും, ചന്ദ്രനും ആണ്. അതാണ് എന്റെ വിശ്വാസം.