Latest News

ചില്ല് പൊട്ടി ദേഹത്തെല്ലാം ​ഗ്ലാസ് കയറി രക്തം വന്നു; ദൈവമേ എന്ന് വിളിച്ച് മോഹൻലാൽ; തുറന്ന് പറഞ്ഞ് നടൻ ബാബു ആന്റണി

Malayalilife
ചില്ല് പൊട്ടി ദേഹത്തെല്ലാം ​ഗ്ലാസ് കയറി രക്തം വന്നു; ദൈവമേ എന്ന് വിളിച്ച് മോഹൻലാൽ; തുറന്ന് പറഞ്ഞ് നടൻ ബാബു ആന്റണി

ലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. മലയാള സിനിമയുടെ ആക്ഷൻ കിംഗ് കൂടിയാണ് താരം. ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറിയിരുന്നു താരം. എന്നാൽ ഇപ്പോൾ നാടോടി എന്ന മോഹൻലാൽ ചിത്രത്തിൽ സംഘട്ടനം ചെയ്തപ്പോൾ സംഭവിച്ച അപകടത്തെ കുറിച്ച് ബാബു ആന്റണി പറഞ്ഞ വാക്കുകളാണ്  വൈറലാകുന്നത്. 

'എനിക്ക് സംഘട്ടന രം​ഗങ്ങൾ‌ ചെയ്യുമ്പോൾ ഡ്യൂപ്പിനെ വെക്കുന്നതിനോട് താൽപര്യമില്ല. നാടോടിയിലെ സംഘട്ടനം എടുക്കുമ്പോൾ ​ഗ്ലാസ് ഇട്ട മേശയിലേക്ക് വീഴുന്ന രം​ഗമുണ്ട്. മോഹൻലാൽ ആക്ഷൻ കാണിക്കുമ്പോൾ ഞാൻ തലകുത്തി മറിഞ്ഞ് അതിന് മുകളിലേക്ക് വീഴണം. ശരിക്കും ​ഗ്ലാസ് തന്നെയായിരുന്നു വെച്ചിരുന്നത്. ആക്ഷൻ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹൻലാൽ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്. പക്ഷെ ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ​ഗ്ലാസ് കയറി രക്തം വന്നു. ഉടൻ ആശുപത്രയിൽ പോയി മരുന്നൊക്കെ വെച്ചു. ആക്ഷൻ ശരിയായ ചെയ്യണമെന്നാണ് ആ​ഗ്രഹം. നായകൻ അടിക്കുമ്പോൾ പറന്ന് പോയി വീഴുന്ന രം​ഗങ്ങളിൽ ഒന്നും അഭിനയിക്കാൻ താൽപര്യമില്ല' ബാബു ആന്റണി പറയുന്നു.

1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി തിളങ്ങുകയും ചെയ്തിട്ടുണ്ട്. പിന്നീട് വില്ലൻ വേഷങ്ങളിൽ നിന്നൊഴിഞ്ഞ് നായകനായി അഭിനയിക്കുന്നത് 1994-ൽ ആണ്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായകനായി ശ്രദ്ധ നേടിയതും. ഏതാനും വർഷങ്ങൾക്ക് ശേഷം ബാബു ആൻ്റണി സ്വഭാവ നടനവേഷങ്ങളിലേക്ക് മാറി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. 

Actor babu antony words about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES