നടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. റോഷന് ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അര്ജുന് സിനിമയിലേക്ക് എത്തുന്നത്. അര്ജുന് ഒരു ക്രിക്കറ്ററും ദന്ത ഡോക്ടറും കൂടിയാണ്. താരത്തിന്റെ വിവാഹ ചിത്രം നടനും സുഹൃത്തുമായ ജോണ്‍ കൈപ്പള്ളിലാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് നിരവധിപേരാണ് കമ്മന്റുമായി എത്തുന്നത്.
അര്ജുന് അഭിനയിച്ച മിക്ക ചിത്രങ്ങളും ബോക്സോഫീസില്‍ ഹിറ്റുകളായിരുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയും അര്ജുന് ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലും പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു. ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരേ മുഖം എന്ന ചിത്രത്തിലും താരം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി എന്നിവയിലും മികച്ച അഭിനയം കാഴ്ചയ്ക്കാന്‍ അര്ജുന് സാധിച്ചു. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ് അര്‍ജുന്റെ പുതിയ ചിത്രം. ചിത്രം ഓണം റിലീസായി തീയറ്ററുകളില്‍ എത്തും.
ആലപ്പുഴയാണ് സ്വദേശിയാണ് അര്ജുന്. ഏഷ്യാനെറ്റ് പ്ലസ് ചാനലിലെ സ്ക്രീന്‍ ടെസ്റ്റ് എന്ന പരിപാടിയിലെ വിജയി ആയിരുന്നു. പരിപാടിക്ക് ജഡ്ജായി വന്ന റോഷന് ആന്‍ഡ്രൂസാണ് സിനിമയിലേക്ക് അവസരം നല്‍കുകയായിരുന്നു.