Latest News

എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്; ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണം: ലാൽ

Malayalilife
എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്; ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണം: ലാൽ

ടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് വഴിവച്ചത്. എന്നാൽ  അമ്മ ഭാരവാഹി യോഗത്തില്‍ വിജയ് ബാബുവിനെതിരെ നടപടിക്കായി ശക്തമായി ആവശ്യമുന്നയിച്ച് നടന്‍ ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  ലാല്‍ യോഗത്തില്‍ തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് വ്യക്തമാക്കി.  ലാല്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ്.

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോഗത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി അതിക്രമം നടന്ന ശേഷം ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. നടന്ന സംഭവങ്ങള്‍ നടി തുറന്നു പറയുന്നതും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു.

ക്‌സിക്യൂട്ടീവ് അം?ഗങ്ങളുടെ ശക്തമായ ആവശ്യമാണ് വിജയ് ബാബുവിനെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയില്ലെങ്കില്‍ രാജിവെക്കുമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ വ്യക്തമാക്കിയതോടെ എതിരഭിപ്രായം നിലനില്‍ക്കാതായി.

Actor and director lal words against vijay babu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES