ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു മഞ്ചുവിന് പരിക്ക്. പാന്‍ ഇന്ത്യന്‍ ചിത്രമായ കണ്ണപ്പയുടെ ചിത്രീകരണം ന്യൂസിലന്‍ഡില്‍ പുരോഗമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, പ്രഭാസ് എന്നിവര്‍ അതിഥി വേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ..
ജയിലറിന് ശേഷം മോഹന്‍ലാലും ശിവ രാജ്കുമാറും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമായിരുന്നു പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പ. ഇരുവരും അതിഥിതാരങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രഭാസും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ന്യൂസിലന്‍ഡില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
ചിത്രീകരണത്തിനിടെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആളാണ് വിഷ്ണു മഞ്ചു. ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെയാണ് അപകടം. സിഗ്നലിലെ തകരാര്‍ മൂലം ഡ്രോണ്‍ ഓപ്പറേറ്റര്‍ക്ക് നിയന്ത്രണം നഷ്ടമാവുകയും പൊട്ടിവീണ ഉപകരണത്തിന്റെ ബ്ലേഡ് വിഷ്ണുവിന്റെ കൈയിലേക്ക് പതിക്കുകയുമായിരുന്നു.
ഗുരുതര പരിക്കാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നാണ് അറിയുന്നത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിഷ്ണു. അതേസമയം മകന്‍ സുഖപ്പെടുകയാണെന്നും ഷൂട്ടിംഗിലേക്ക് വേഗത്തില്‍ മടങ്ങിയെത്തുമെന്നും വിഷ്ണു മഞ്ചുവിന്റെ പിതാവും കണ്ണപ്പയിലെ സഹനടനുമായ മോഹന്‍ ബാബു എക്സിലൂടെ അറിയിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കരുതല്‍ കാട്ടിയവരോട് നന്ദിയും അറിയിച്ചിട്ടുണ്ട് അദ്ദേഹം.
ഒരു ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. പ്രഭാസ് ശിവഭഗവാനായി എത്തുന്ന ചിത്രത്തില്‍ നയന്‍താര പാര്‍വ്വതീദേവിയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമല്ല. അതേസമയം ഈ കഥാപാത്രങ്ങളെല്ലാം ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ആയിരിക്കും.
അതേസമയം മോഹന്‍ലാല്‍ നായകനാവുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സഹനിര്‍മ്മാതാവായി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂറും എത്തുന്നുണ്ട്. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്!റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം.