Latest News

ക്യാപ്ഷനിൽ പൃഥ്വിയെ കളിയാക്കി നടൻ ടോവിനോ തോമസ്; കമന്റുമായി നടൻ പിഷാരടി; പോസ്റ്റ് വൈറൽ

Malayalilife
ക്യാപ്ഷനിൽ പൃഥ്വിയെ കളിയാക്കി നടൻ ടോവിനോ തോമസ്; കമന്റുമായി നടൻ പിഷാരടി; പോസ്റ്റ് വൈറൽ

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ടോവിനോ തോമസും. ഇവർ ഇന്ന് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ഇടയിലെ ചർച്ച വിഷയം. ചിത്രമല്ല മറിച്ചു ഇരുവരുടെയും ക്യാപ്ഷൻ ആണ് ആരാധകർ ഏറ്റെടുത്തത്. ഇരുവരുടെയും സൂപ്പർ ഹിറ്റ് ചിത്രമായ ലുസിഫെറിലെ കഥാപാത്രങ്ങളെ പരാമർശിച്ചാണ് പൃഥ്വിരാജിന്റെ ക്യാപ്ഷൻ. പൃഥ്വിരാജിനെ കളയാക്കിയായിരുന്നു ടോവിനോയുടേത്. എന്നാൽ ശ്രദ്ധ മുഴുവൻ ഇപ്പോൾ കമന്റ്സിലോട്ട്  പോവുകയാണ്. ടോവിനോയുടെ പോസ്റ്റിന്റെ താഴേ രമേശ് പിഷാരടിയുടെ കമന്റ് ആണ് ഇപ്പോൾ വൈറൽ. സാധാരണ പിഷാരടിയുടെ ക്യാപ്ഷനുകളെല്ലാം ഹിറ്റ് ആകാറുണ്ട്. ഈ പ്രാവിശ്യം കമന്റാണ്‌ ശ്രദ്ധിക്കപ്പെട്ടത്. 

സയീദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ ഒരുമിച്ചെത്തിയപ്പോൾ എന്നായിരുന്നു പൃഥ്വിരാജിന്റെ ക്യാപ്ഷൻ. എന്നാൽ ടോവിനോ പൃഥ്വിയെ തമാശ രൂപേണ കളിയാക്കുന്ന താരത്തിലായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്ഷൻ. ‘ഇംഗ്ലിഷിൽ ഒരു അടിക്കുറിപ്പ് ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വച്ചു’, എന്നായിരുന്നു ടോവിനോയുടെ ക്യാപ്ഷൻ. "ജിമ്മിൽ പോകാമെന്ന്ന് ആലോചിച്ചതായിരുന്നു പിനീട് വേണ്ടെന്ന വച്ചു" എന്നായിരുന്നു പിഷാരടിയുടെ കമന്റ്. ഹാസ്യ നടനും ഒരുപാട് സ്റ്റേജ് ഷോകളിലൂടെയൊക്കെ പ്രസിദ്ധമായ ഒരു നടൻ കൂടിയാണ് രമേശ് പിഷാരടി. അദ്ദേഹം പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകളുടെയും ക്യാപ്ഷനുകൾ ചർച്ചയാകാറുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. അതിലെ പ്രധാന വേഷം ചെയ്ത നടൻ കൂടിയാണ് ടോവിനോ. അതിൽ ടോവിനോ ചെയ്ത കഥാപാത്രമാണ് ജതിൻ രാംദാസ്. അതിൽ പൃഥ്വിരാജ് അഭിനയിച്ച വേഷമാണ് സയീദ്. ഇരുവരും ജിമ്മിലൊക്കെ പോകുന്ന ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ഒരുമിച്ചുള്ള ചിത്രം ഇത് ആദ്യമാണ്. മലയാളത്തിൽ ശരീരം നന്നായി സൂക്ഷിക്കുന്ന ചുരുക്കം ചിലരിൽ പ്രധാനികളാണ് ഇവർ. ഈ ചിത്രവും ആരാധകർ ഏറ്റെടുത്തേക്കുകയാണ് ഇപ്പോൾ. താരങ്ങളുടെ കുടുംബങ്ങളും സോഷ്യൽ മീഡിയയിൽ ഇവരുടെ പോസ്റ്റുകളിലൂടെ താരങ്ങളാണ്. 

മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് പൃഥ്വിരാജ്. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമം എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തുവരുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുൻ' എന്ന സിനിമയുടെ മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നാരദൻ ആണ് ടൊവീനോയുടെ പുതിയ പ്രോജക്ട്. ഉണ്ണി. ആര്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ അന്ന ബെന്നും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം.

മായാനദിക്കും വൈറസിനും ശേഷം ടൊവിനോ അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്‍'. 2021 ൽ ഇരുവരുടെയും ചിത്രങ്ങൾ ഒരുപാടാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പൃഥ്വിരാജ് ഇതിനോടകം തന്നെ 33 പ്രൊജെക്ടുകളും ടോവിനോ 16 പ്രൊജെക്ടുകളും ഉറപ്പു കൊടുത്തിട്ടുണ്ട്. വമ്പൻ കാത്തിരിപ്പാണ് പ്രേക്ഷകർക്ക് താരങ്ങളുടെ വകയുള്ളത്.

Actor Tovino Thomas mocks Prithviraj in the caption

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES