Latest News

ബലാല്‍സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ വച്ച് പരാതിക്കാരിയായ നടിയെ കണ്ടിട്ടില്ല; ഒറ്റത്തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്; ബലാല്‍സംഗ കേസില്‍ അന്വേഷണ സംഘത്തിന്റെ മുമ്പാകെ സിദ്ദിഖിന്റെ അവകാശവാദം ഇങ്ങനെ 

Malayalilife
 ബലാല്‍സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ വച്ച് പരാതിക്കാരിയായ നടിയെ കണ്ടിട്ടില്ല; ഒറ്റത്തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്; ബലാല്‍സംഗ കേസില്‍ അന്വേഷണ സംഘത്തിന്റെ മുമ്പാകെ സിദ്ദിഖിന്റെ അവകാശവാദം ഇങ്ങനെ 

ലാല്‍സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ വച്ച് പരാതിക്കാരിയായ നടിയെ കണ്ടിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. നടിയെ ഒറ്റ തവണ മാത്രമാണു നേരില്‍ കണ്ടിട്ടുള്ളതെന്നും സിദ്ദിഖ് മൊഴി നല്‍കി. ബലാത്സംഗക്കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരായിരുന്നു 

നടിയെ ജീവിതത്തില്‍ ഒരു തവണ കണ്ടത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നു. ബലാത്സംഗം നടന്നെന്ന് പരാതിയില്‍ പറയുന്ന മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് കണ്ടിട്ടില്ലെന്നാണ് വാദ. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകള്‍ കൈയിലുണ്ടെന്നും സിദ്ദിഖ് അറിയിച്ചു. ഇത് ഇന്ന് ഹാജരാക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ശനിയാഴ്ച ഹാജരാക്കാമെന്ന് നടന്‍ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുകയാണ്. 

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് ഇന്ന് അന്വേഷണസംഘം ചെയ്തത്. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചത്. ആദ്യം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. ഇവിടെ നിന്ന് സിറ്റി കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയാണ് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയത്. ബലാത്സംഗ കേസില്‍ ഇന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. 

ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഈ മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

Read more topics: # സിദ്ദിഖ്
Actor Sidhique questioned

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക