അദ്ദേഹത്തോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും തീരത്തതാണ്; ഇനിയും ഒരുപാടൊരുപാട് മൂല്യവത്തായ കലാസൃഷ്ടികൾ അദ്ദേഹത്തിൽ നിന്നും പിറവിയെടുക്കാനുണ്ട്;അടൂരിന് പിറന്നാൾ ആശംസകളുമായി നന്ദു

Malayalilife
topbanner
 അദ്ദേഹത്തോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും തീരത്തതാണ്; ഇനിയും ഒരുപാടൊരുപാട് മൂല്യവത്തായ കലാസൃഷ്ടികൾ അദ്ദേഹത്തിൽ നിന്നും പിറവിയെടുക്കാനുണ്ട്;അടൂരിന് പിറന്നാൾ ആശംസകളുമായി നന്ദു

ലയാളത്തിന്റെ ശ്രദ്ധേയനായ  സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ജന്മദിനാശംസകൾ നേർന്ന് നടൻ നന്ദു രംഗത്ത്. അദ്ദേഹത്തോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും തീരത്തതാണ് എന്നും ഇനിയും ഒരുപാടൊരുപാട് മൂല്യവത്തായ കലാസൃഷ്ടികൾ  അദ്ദേഹത്തിൽ നിന്ന് പിറവി എടുക്കാൻ ഉണ്ട് എന്നും നന്ദു പറഞ്ഞു.

‘ചെറുതും അപ്രസക്തവുമായ വേഷങ്ങൾ ചെയ്ത് അലഞ്ഞു തിരിഞ്ഞിരുന്ന എനിക്ക് പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ നല്ലൊരു വേഷം തന്നതിലൂടെയാണ് സിനിമയിൽ ഇങ്ങനെ ഒരാളുണ്ടെന്നു പത്തുപേര് അറിയാൻ സാധിച്ചതും, മറ്റു പല വലിയ സംവിധായകരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതും, അതിന്റെ എല്ലാം മൂല കാരണം അടൂർ സർ തന്നെയാണ്.  സാറിനോടുള്ള നന്ദിയും കടപ്പാടും എനിക്ക് എത്ര പറഞ്ഞാലും തീരില്ല.  സാറിനു എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ എപ്പോഴും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്..  സാറിന് എന്റെ സ്നേഹവും ബഹുമാനവും നിറഞ്ഞ ജന്മദിനാശംസകൾ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

അദ്ദേഹത്തോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും തീരത്തതാണ്.  അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു, ഇനിയും ഒരുപാടൊരുപാട് മൂല്യവത്തായ കലാസൃഷ്ടികൾ അദ്ദേഹത്തിൽ നിന്നും പിറവിയെടുക്കാനുണ്ട്..അതിനായി കാത്തിരിക്കുന്നു....

Actor Nandhu wishes adoor for her birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES