മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ തന്റെ സംവിധാന സംരംഭത്തെ കുറിച്ച് ഒരു മാധയമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് താന്‍ മുന്‍പ് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് നടന്‍ പറയുന്നു. എന്നാല്‍ ജിജോ പുന്നൂസ് കഥ വിവരിച്ചപ്പോള്‍ അദ്ദേഹത്തോട് ഇത് ചെയ്യാന്‍ പോകുകയാണോ എന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു ജിജോ നല്‍കിയ മറുപടി. ബറോസ് ഒരു വേറിട്ട കഥയാണ്. ഒരു ജീനിയെ കുറിച്ചും, നിധിയുടെ സംരക്ഷനെ കുറിച്ചും, ഒരു പെണ്‍കുട്ടിയെ കുറിച്ചുമുളള കഥയാണ്.
ഞാന്‍ തന്നെ സിനിമ ചെയ്യുവാന്‍ എന്നിലെ കുട്ടി പറയുവാന്‍ തുടങ്ങി. എന്നിലെ ആ കുട്ടി എന്നെ നിരന്തരം ശല്യം ചെയ്യുകയും ജിജോയോട് സംവിധാനത്തെ കുറിച്ച് സൂചിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നാല്‍പത് വര്‍ഷം മുന്‍പ് നവോദയ അപ്പച്ചനും ജിജോ പുന്നൂസുമാണ് എന്നിലെ നടനെ കണ്ടെത്തിയത്.
അങ്ങനെ ജിജോ എന്നോട് പറഞ്ഞു, എന്റെ എല്ലാ അനുഗ്രഹങ്ങളോടും പിന്തുണയോടും കൂടി നിങ്ങള്‍ ഇത് ചെയ്യണം. ഇതൊരു ത്രീഡി ഫിലിമാണ്. അങ്ങനെ സങ്കീര്‍ണമായ ആ സിനിമ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ബറോസ് ജനുവരിയില്‍ ആരംഭിക്കേണ്ടതായിരുന്നു എന്നും നടന്‍ പറയുന്നു. എന്നാല്‍ മിക്ക അഭിനേതാക്കളും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നാണ്.ഞങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ തായ്‌ലന്‍ഡില്‍ നിന്നുമാണ്. അതിനാല്‍ എപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.