Latest News

കോവിഡ് വാക്സീൻ സ്വീകരിച്ച് നടൻ മോഹൻലാൽ; ആരോഗ്യമേഖലയ്ക്ക് നന്ദി അറിയിച്ച് താരം

Malayalilife
കോവിഡ് വാക്സീൻ സ്വീകരിച്ച് നടൻ മോഹൻലാൽ; ആരോഗ്യമേഖലയ്ക്ക് നന്ദി അറിയിച്ച് താരം

ലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ്  മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട്   നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും  ലാലേട്ടനാകുന്നത്  തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

കോവിഡ് വാക്സീൻ സ്വീകരിച്ച ചിത്രങ്ങൾ ആണ്  സമൂഹമാധ്യമങ്ങളിൽ  നടൻ മോഹൻലാൽ പങ്കുവച്ച് എത്തിയിരിക്കുന്നത്.  താരം വാക്സീന്റെ ആദ്യ ഡോസ് കൊച്ചി അമൃത ആശുപത്രിയില്‍ വച്ചാണ് സ്വീകരിച്ചത്. ചിത്രം പങ്കുവച്ചുകൊണ്ട് ലാൽ ഇന്ത്യാ ഗവണ്‍മെന്റിനും വാക്സീന്‍ നിര്‍മ്മാതാക്കളായ കമ്പനികള്‍ക്കും ആരോഗ്യമേഖലയ്ക്കും താന്‍ നന്ദി അറിയിക്കുന്നതായി  കുറിച്ചു.  മോഹന്‍ലാല്‍ വാക്സീന്റെ ആദ്യ ഡോസ് രണ്ടാംഘട്ട വാക്സീനേഷന്റെ ഭാഗമായാണ്സ്വീകരിച്ചത്.  ഈ ഘട്ടത്തില്‍ വാക്സീൻ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് നല്‍കുന്നത്. രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വാക്സീനേഷന്‍  ഈ മാസം ഒന്നിനാണ് ആരംഭിച്ചത്.

അതേസമയം  മോഹന്‍ലാല്‍ ഇപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ അവസാനഘട്ട പ്രീ-പ്രൊഡക്ഷൻ തിരക്കുകളിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രം  നീണ്ടുപോവുകയായിരുന്നു. മോഹൻലാലിന്റേതായി ഇനി ബി. ഉണ്ണികൃഷ്‍ണന്‍ ചിത്രം ആറാട്ട്, പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ്  പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മേയ് 13ന് പെരുന്നാള്‍ റിലീസായി 100കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാളചിത്രമായ 'മരയ്ക്കാര്‍'  തിയെറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം.

Actor Mohanlal get covid vaccine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES