Latest News

മോദിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം; ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാര്‍

Malayalilife
മോദിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം; ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാര്‍

ലയാളത്തിന്റെ പ്രിയ നടനാണ് കൃഷ്ണകുമാർ. നിരവധി കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചതും. നടന്റെ മക്കൾ എല്ലാവരും തന്നെ സിനിമയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്തും സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം ബിജെപിക്കു വേണ്ടി ഇലക്ഷന്‍ പ്രചരണം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

'1989.ഞാനും സുഹൃത്ത്‌ അജിത്തും.ലോകസഭ ഇലക്ഷന്‍ പ്രചാരണസമയത്തു എടുത്ത ഒരു ചിത്രം.ആരെടുത്തു എങ്ങനെ എടുത്തു എന്നറിയില്ല.ആരുടേയോ ക്യാമെറയില്‍ എടുത്തതാവണം.അന്ന് മൊബൈല്‍ ഇല്ലല്ലോ.കുറച്ചുനാള്‍ മുന്‍പ് പഴയ ഫോട്ടോ തിരഞ്ഞപ്പോള്‍ കിട്ടിയതാണ്.പ്രവര്‍ത്തിക്കാന്‍ പണമോ ആല്‍ബലമോ ഇല്ല,പക്ഷെ ഇച്ഛാശക്തിയും അഭിനിവേശവും മുന്നോട്ടു നയിച്ചു.അന്ന് കേന്ദ്രത്തില്‍ വി പി സിംഗിന്റെ നേതൃത്വത്തില്‍,85സീറ്റ്‌ നേടിയ ബിജെപി യുടെയും മറ്റു പാര്‍ട്ടികളുടെയും സഹായത്തോടെ മന്ത്രിസഭായുണ്ടാക്കി.

1989തില്‍ നിന്നു 2014ലിലെത്തിയപ്പോള്‍ ഒറ്റയ്ക്ക് ഭരണവും,2019തില്‍ കൂടുതല്‍ സ്വീകരയതയോടെ,മികച്ച ഭൂരിപക്ഷത്തോടെ മോഡിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം.രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന ഒരു ഉറപ്പു, ഭാവി തലമുറയ്ക്ക് സുന്ദരമായൊരു ജീവിതം കിട്ടുമെന്ന ഒരു വിശ്വാസം.ഭാരത് മത കി ജയ്.(2 സുഹൃത്തുക്കള്‍,അവര്‍ ഇന്ന് ചെയ്യുന്ന ജോലിക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മുഖം മറച്ചിട്ടുണ്ട്)' കുറിപ്പോടെ താരം ചിത്രം പങ്കുവച്ചു.

Actor Krishnakumar share the old pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES