മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ജയറാം. ക്ഷീര കര്‍ഷക മേഖലയില്‍ ഒരു സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു മാത്യകയാണ് നടന്‍ ജയറാം. 10 വര്‍ഷം മുമ്പ് പെരുമ്പാവൂരില്‍ 5 പശുക്കളുമായി തുടങ്ങിയ താരത്തിന്റെ ഫാമില്‍ നിലവില്‍ ഉളളത് 55 പശുക്കളാണ്. പ്രതിദിനം 300 ലിറ്ററോളം പാല്‍ ഉത്പാദനവും നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ജയറാമിന്റെ ഫാം മാതൃക ഫാമായി തെരഞ്ഞെടുത്തിരിക്കുകയാണ്.
പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് നടന്‍ ജയറാം. ഇതിലൂടെ ക്ഷീര മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി താരത്തിന് ഉണ്ട്. താരത്തിന്റെ മാതൃകാഫാം സ്ഥിതി ചെയ്യുന്നത് തോട്ടുവയിലെ കുടുംബ വക സ്ഥലത്താണ്.
ആനന്ദ് എന്ന് പേരിട്ടിരിക്കുന്ന ഫാമിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ലാഭകരമാണെന്നും ജയറാം പറഞ്ഞു. അതോടൊപ്പം ബയോഗ്യാസും ഫാമിലെ മാലിന്യങ്ങളില്‍ നിന്ന് നിര്‍മ്മിക്കുണ്ട്. ഇതിലൂടെയാണ് ഫാമിലേക്കാവശ്യമായ വൈദ്യുതി ഉത്പാദനം നടത്തുന്നത്. അഞ്ചു ജോലിക്കാരാണ് താരത്തിന്റെ ആനന്ദ് ഫാമിലായുളളത്. ക്ഷീര മേഖലയില്‍ നല്ലൊരു സംരംഭകന്‍ കൂടിയാണ് ഇപ്പോള്‍ താരം.