മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ്. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും മകൾ മറിയവും ആരാധകർക്ക് പ്രിയപെട്ടവരാണ്. ദുൽഖറും അമാലും 2011 ഡിസംബർ 21നാണ് വിവാഹിതരായത്. അമാൽ ഒരു ആർക്കിടെക്ട് കൂടിയാണ്. മറിയം അമീറ സൽമാൻ എന്നാണ് ദുൽഖറിനെയും അമാലിന്റെയും മകളുടെ പേര്.
പൊതു നിരത്തിൽ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാൻ കഴിയാത്തവരാണ് സെലിബ്രിറ്റികളെന്ന് തുറന്നുപറയുകയാണ് താരം. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാൻസിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണം. പക്ഷേ മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയർപോർട്ടിലാണ് അത് ഏറ്റവും കൂടുതൽ നേടിടേണ്ടി വരുന്നതെന്നും ദുൽഖർ പറയുന്നു. ആരാധകർ ഒരുപാട് സ്നേഹത്തോടെയാണ് നമുക്കരികിൽ വരുന്നത്. അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ പെരുമാറാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം എനിക്ക് ഭയമാണ്.
അപ്പോൾ ഞാൻ ഒന്ന് ടെൻഷനാവും. ഏയർപോർട്ടിലൊക്കെ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഫാമിലി ഒപ്പമുള്ളപ്പോൾ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണ്. മകൾ കൈവിട്ടു മാറിയോ? എന്നൊക്കെയുള്ള ടെൻഷൻ വരും..സെലിബ്രിറ്റി എന്ന നിലയിൽ ഏറ്റവും മിസ് ചെയ്യുന്നത് തിയേറ്ററിൽ പോയുള്ള സിനിമ കാണലാണ്. എന്നാലും ചെന്നൈയിലൊക്കെ സെക്കൻഡ് ഷോയ്ക്ക് ഒരു തൊപ്പിയൊക്കെ ചരിച്ചു വച്ച് പോയാൽ പെട്ടന്നൊന്നും ആളുകൾ തിരിച്ചറിയില്ല’. ദുൽഖർ പറയുന്നു.