മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ദൃശ്യം 2. ചിത്രത്തിന്റെ ആദ്യ ഭാഗം എന്ന പോലെ തന്നെ രണ്ടാം ഭാഗവും വിജയിച്ചിരുന്നു. ദൃശ്യം 2വില്‍ രാജന്‍ എന്ന കഥാപാത്രമായി എത്തിയ ദിനേശിന്റെ അഭിനയവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ദിനേഷിന്‌റെ മിക്ക കോമ്പിനേഷന്‍ സീനുകളും മോഹന്‍ലാലിനൊപ്പമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ലാലേട്ടനൊപ്പം ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്‌റെ സന്തോഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
ദൃശ്യം 2വില്‍ ലാലേട്ടനും ഞാനും പുറത്ത് കാറിലിരുന്ന് മദൃപിക്കുന്ന ഒരു സീനുണ്ട്. ഏകദേശം മൂന്നര മിനിറ്റുളള സീനാണ്. ഉച്ചമുതല്‍ വൈകുന്നേരം വരെയുളള സമയത്താണ് ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വെച്ചിരിക്കുന്നത്. ജീത്തുചേട്ടന്‍ വന്ന് എന്റെയടുത്ത് മുഴുവന്‍ ഡയലോഗും ഒറ്റ ടേക്കില്‍ പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു.
ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. അത് ഒരു കോണ്‍വര്‍സേഷണല്‍ സീനാണ്. കുറച്ച് ആക്ടിവിറ്റീസൊക്കെ ഉളളത്. ചിലപ്പോള്‍ അതിനിടെ നമ്മള്‍ ആക്ടിവിറ്റി ചെയ്യുമ്പോള്‍ ഡയലോഗ് മറക്കും. എന്നാല്‍ മൂന്നര മിനിറ്റുളള ആ സീന്‍ ഒറ്റ ഫ്‌ളോയില്‍ ആദ്യ ടേക്കില്‍ തന്നെ ശരിയായി. സീന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും ക്ലാപ്പ് ചെയ്തു.വളരെയധികം സന്തോഷം തോന്നി. രണ്ട് ക്യാമറ ഉപയോഗിച്ച് ഒരു ടേക്കില്‍ വളരെ സ്വഭാവികമായി പോയി എന്ന് ജീത്തു ഏട്ടന്‍ പറഞ്ഞു. അദ്ദേഹവും ഹാപ്പിയായി. ലാലേട്ടനും ഞാനും തമ്മിലുളള ഒരു സീന്‍ നമുക്ക് സിംഗിള്‍ ടേക്കില്‍ കിട്ടിയപ്പോള്‍ അത് എനിക്കു ഒരു ഹാപ്പി പ്രൗഡ് മൊമന്റ് ആയിരുന്നു.
അതേസമയം ദൃശ്യം 2 ഇറങ്ങുന്നത് വരെ അതിന്‌റെ സസ്‌പെന്‍സ് പാര്‍ട്ട് ഒന്നും എനിക്ക് അറിയില്ലായിരുന്നു എന്നും നടന്‍ പറഞ്ഞു. അത് അറിയാന്‍ ശ്രമിച്ചിരുന്നില്ല. ഞാന്‍ ഭയങ്കരമായിട്ട് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ ഫോളോ ചെയ്യുന്ന ആളാണ്. അപ്പോള്‍ അത് അറിഞ്ഞുകഴിഞ്ഞാല്‍ കാണുമ്പോഴുളള താല്‍പര്യം നമുക്ക് കുറയുമല്ലോ എന്നോര്‍ത്ത് ഞാനും സിനിമ റിലീസാകാന്‍ കാത്തിരിക്കുകയായിരുന്നു.