Latest News

പിള്ളാരുടെ കണ്‍മഷി എടുത്ത് ഞാന്‍ തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യ എന്നും വഴക്കായിരുന്നു; മമ്മൂട്ടി ഇത് കണ്ടുപിടിച്ചു; സംഭവം വെളിപ്പെടുത്തി നടൻ അസീസ് നെടുമങ്ങാട്

Malayalilife
പിള്ളാരുടെ കണ്‍മഷി എടുത്ത് ഞാന്‍ തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യ എന്നും വഴക്കായിരുന്നു; മമ്മൂട്ടി ഇത് കണ്ടുപിടിച്ചു; സംഭവം വെളിപ്പെടുത്തി നടൻ അസീസ് നെടുമങ്ങാട്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിലേക്ക്  കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും തുടർന്ന്  നിരവധി സിനിമകളിലൂടെ അഭിനേതാവായി മാറുകയുമൊക്കെ ചെയ്ത താരമാണ്  അസീസ് നെടുമങ്ങാട്. സിനിമ മേഖലയിൽ അത്ര തന്നെ സജീവമാകാൻ തുടങ്ങിയില്ല എങ്കിൽ കൂടിയും
ടെലിവിഷൻ രംഗത്ത് അസീസ്  വളരെ സജീവമാണ്. എന്നാൽ ഇപ്പോൾ  ഹെയര്‍ ട്രാന്‍പ്ലാന്റേഷന്‍ ചെയ്തതിനെ കുറിച്ചാണ് നടന്‍ പറയുന്നത്.

തനിക്ക് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു കഷണ്ടി. പണ്ട് മണിക്കൂറുകള്‍ എടുത്താണ് ഇല്ലാത്ത മുടി താന്‍ ശരിയാക്കി കൊണ്ടിരുന്നത്. പിള്ളാരുടെ കണ്‍മഷി എടുത്ത് തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യയുമായി എന്നും വഴക്കായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ടൊവിനോ ആണ് ഹെയര്‍ ട്രാന്‍സ്പ്ലനേഷനെ കുറിച്ച് ആദ്യം തന്നോട് പറഞ്ഞത്. അപ്പോഴാണ് ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചത്. ഹെയര്‍ട്രാന്‍സ്പ്ലനേഷന് ശേഷം ഇതുവരെ യാതൊരു ബുദ്ധിമുട്ടും തോന്നയിട്ടിയില്ല. ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയും എന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്തെന്നാല്‍ തനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നത്. 

മുടി വച്ചത് കൂടെ കളിച്ച് വളര്‍ന്നവര്‍ പോലും മനസിലായില്ല, എന്നാല്‍ മമ്മൂട്ടി ഇത് കണ്ടുപിടിക്കുകയായിരുന്നു. സിബിഐയുടെ ഷൂട്ടിംഗിന് പോയപ്പോള്‍, ‘ഡാ നീ മുടിയില്‍ എന്തെങ്കിലും ചെയ്‌തോ’ എന്ന് ചോദിച്ചു. ഒന്നും പറഞ്ഞില്ല ചിരിച്ചു. ‘ഹെയര്‍ ട്രാന്‍സ്പ്ലനേഷന്‍ ചെയ്‌തോ’ എന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാതെ നിവൃത്തിയില്ല. ‘കണ്ടോ, ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ നിന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന്’ എന്നാണ് മമ്മൂക്ക പറഞ്ഞത്. താന്‍ ശരിക്കും ഞെട്ടിപ്പോയി എന്നാണ് അസീസ് പറയുന്നത്.

Actor Azees nedumangad words about family and mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES