Latest News

സിനിമയില്‍ വരുന്നതിന് മുമ്പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി ബുദ്ധിമുട്ടാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; വെളിപ്പെടുത്തലുമായി അപ്പാനി ശരത്

Malayalilife
സിനിമയില്‍ വരുന്നതിന് മുമ്പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി ബുദ്ധിമുട്ടാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; വെളിപ്പെടുത്തലുമായി അപ്പാനി ശരത്

ലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു പുതുമുഖനടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ട് ശരത് കുമാറിനെ അപ്പാനി രവി എന്ന് വിളിക്കുന്നു. അംഗമാലി ഡയറിക്ക് ശേഷം ലാൽജോസിന്റെ സംവിധാനത്തിൽ എത്തിയ വെളിപാടിന്റെ പുസ്തകത്തിൽ ഫ്രാന്ക്ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനം സോഷ്യൽ മീഡിയയിൽ പ്രശസ്തമായിരുന്നു. തുടർന്ന് നിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയതും.  നായകനായി സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും  ഇവനാണോ നായകന്‍, ഇവനെ എന്തിന് കൊള്ളാം എന്ന തരത്തിലായിരുന്നു പലരുടേയും പരിഹാസങ്ങളെന്ന് ശരത്  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

എന്നാല്‍ നീ ഒന്നും ആകേണ്ട എന്ന മനോഭാവത്തോടെ കടന്നാക്രമിക്കുന്നവരുടെ വിമര്‍ശനങ്ങളെ പരിഗണിക്കുകയില്ലെന്ന് താരം  പറയുന്നു. അതേസമയം തനിക്ക് അങ്കമാലി ഡയറീസിന് ശേഷം നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അങ്കമാലി ഡയറീസ് പോലെ എക്‌സൈറ്റ് ചെയ്യിക്കുന്നൊരു കഥാപാത്രം ലഭിച്ചിട്ടില്ലെന്നും അപ്പാനി ശരത് പറയുന്നുലോക്ക്ഡൗണ്‍ കാലത്തെ ജീവിതത്തെ കുറിച്ചും ശരത് പറയുന്നുണ്ട്. വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയതെന്നും തന്റെ പല പ്ലാനുകളും പൊളിഞ്ഞുപോയെന്നും ശരത് പറയുന്നു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തുചെയ്യണമെന്ന് അറിയുകയുമില്ല. ആകെ ആശങ്കയിലായിരുന്നുവെന്നും താരം പറയുന്നു. പക്ഷെ ദൈവം എന്നെ കൈവിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ഏതാനും സിനിമകള്‍ വന്നു. ഇപ്പോള്‍ ഷൂട്ടിങ് തിരക്കിലാണ്.

സിനിമയില്‍ വരുന്നതിന് മുമ്പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി ബുദ്ധിമുട്ടാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അപ്പാനി ശരത് പറയുന്നു. അഭിനയ മോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചു നില്‍ക്കുക. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി മുന്നിലില്ല.

ഇനിയും സിനിമകള്‍ ചെയ്യണം. നല്ല സിനിമയുടെ ഭാഗമാകണം. അതിന് നന്നായി പെര്‍ഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാന്‍സ് ചോദിക്കണം. എന്റെ പ്രകടനം കാണാത്തവര്‍ക്ക് വര്‍ക്കുകള്‍ അയച്ചുകൊടുക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. എനിക്കുവരുന്ന കഥാപാത്രങ്ങള്‍ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. അഭിനയമല്ലാതെ മറ്റൊരു തൊഴില്‍ അറിയില്ല. അതുകൊണ്ട് പിടിച്ചുനിന്നേ പറ്റൂ എന്നും താരം വ്യക്തമാക്കി.

Actor Appani sarath words about struggle after film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES