എനിക്ക് സിനിമയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നു; കാരണം ഐശ്വര്യ ആരാധ്യയ്ക്ക് വേണ്ടി വീട്ടിലുണ്ട്;അതിന് അവളോട് അകമഴിഞ്ഞ നന്ദിയുണ്ട്;വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ അഭിഷേക് ബച്ചന്‍ പറഞ്ഞത്; പ്രണയബന്ധങ്ങളെക്കുറിച്ച് ജയ ബച്ചന്‍ പറയുന്ന വീഡിയോയും വൈറല്‍

Malayalilife
എനിക്ക് സിനിമയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നു; കാരണം ഐശ്വര്യ ആരാധ്യയ്ക്ക് വേണ്ടി വീട്ടിലുണ്ട്;അതിന് അവളോട് അകമഴിഞ്ഞ നന്ദിയുണ്ട്;വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ അഭിഷേക് ബച്ചന്‍ പറഞ്ഞത്; പ്രണയബന്ധങ്ങളെക്കുറിച്ച് ജയ ബച്ചന്‍ പറയുന്ന വീഡിയോയും വൈറല്‍

താരദമ്പതികളായ ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും ദാമ്പത്യ ബന്ധത്തേക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇരുവരുടേയും ബന്ധം തകര്‍ന്നെന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇപ്പോള്‍ മകളെ നോക്കുന്നതിന് ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് അഭിഷേക്. ഐശ്വര്യ വീട്ടിലിരിക്കുന്നതിനാലാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനാവുന്നത് എന്നാണ് അഭിഷേക് പറഞ്ഞത്.പുതിയ ചിത്രമായ ഐ വാണ്ട് ടു ടോക്കിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ഐശ്വര്യയെ കുറിച്ചും മകള്‍ ആരാധ്യയെക്കുറിച്ചും പങ്ക് വച്ചത്.


എന്റെ വീട്ടില്‍, എനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനുള്ള ഭാഗ്യമുണ്ട്. പക്ഷേ ഐശ്വര്യ വീട്ടില്‍ ആരാധ്യയെ നോക്കി ഇരിക്കുകയാണ്. അതില്‍ എനിക്ക് ഐശ്വര്യയോട് അതിയായ നന്ദിയുണ്ട്. എന്നാല്‍ കുട്ടികള്‍ നമ്മളെ അങ്ങനെയായിരിക്കില്ല കാണുക എന്നാണ് ഞാന്‍ കരുന്നത്. അവര്‍ നമ്മളെ മൂന്നാമത് ഒരാളായല്ല കാണുന്നത്. നമ്മളെ കാണുന്നത് ആദ്യത്തെ വ്യക്തിയായാണ്.- അമിതാഭ് ബച്ചന്‍ പറഞ്ഞു.

അമ്മമാരെപ്പോലെ ആകാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. താന്‍ ജനിച്ച ശേഷം തന്നെ വളര്‍ത്താനായി അമ്മ സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ചും താരം പറഞ്ഞു. ഞാന്‍ ജനിച്ചതിനു ശേഷം അമ്മ സിനിമ ഉപേക്ഷിച്ചു. ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു അത്. അച്ഛന്‍ എപ്പോഴും കൂടെ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ അറിഞ്ഞിട്ടേ ഇല്ല. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്ന അച്ഛനെ ആഴ്ചകളോളം ഞങ്ങള്‍ കാണാറില്ല. ഞങ്ങള്‍ ഉറങ്ങിയതിനു ശേഷമാകും അദ്ദേഹം വീട്ടില്‍ എത്തുക. ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അദ്ദേഹം പോയിരിക്കും. തിരക്കിനിടയിലും ഞങ്ങള്‍ക്കായി സമയം നീക്കിവെക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.- അഭിഷേക് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ജയ ബച്ചനും മകള്‍ ശ്വേതാ ബച്ചനും ശ്വേതയുടെ മകള്‍ നവ്യ നവേലിയുടെ 'വാട് ദി ഹെല്‍ നവ്യ' എന്ന പരിപാടിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോയും ശ്രദ്ധ നേടുകയാണ്.ആധുനിക കാലത്തെ പ്രണയബന്ധങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്.നിങ്ങള്‍ക്കെല്ലാവര്‍ക്കും ബന്ധങ്ങള്‍ ഉണ്ടാകുന്നു, എന്നാല്‍ പ്രണയം ഉണ്ടാകുന്നില്ല' എന്നാണ് പുതിയ കാലത്തെ പ്രണയത്തെക്കുറിച്ച് ജയ ബച്ചന്‍ പറയുന്നത്.

ഇന്നത്തെ കാലത്ത് പ്രണയബന്ധങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടെന്ന് ശ്വേത പറയുന്നു.ഇതിന് മറുപടിയായി തങ്ങളുടെ കാലത്തും അവസരങ്ങള്‍ അനവധി ഉണ്ടായിരുന്നുവെന്നാണ് ജയ ബച്ചന്‍ പ്രതികരിക്കുന്നത്.നമ്മുടെ കാലത്ത് ഒരേ നഗരത്തിലോ, സ്‌കൂളിലോ, രാജ്യത്തുനിന്നോ ആണ് കൂടുതല്‍പ്പേരും പ്രണയം കണ്ടെത്തുന്നത്.പക്ഷേ ഇന്ന് പ്രണയത്തിനായി ആളുകള്‍ അതിര്‍ത്തികള്‍വരെ കടന്നുപോകുന്നു. അതിനാല്‍തന്നെ നിങ്ങള്‍ക്ക് അനവധി അവസരങ്ങള്‍ ഉണ്ട്.അതുകൊണ്ടാണ് ഇന്ന് ഇത്തരം ആപ്പുകള്‍ ജനപ്രീതി നേടുന്നതും' ശ്വേത ജയ ബച്ചന്‍ പറഞ്ഞു.

Abhishek Bachchan thanks Aishwarya Rai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES