Latest News

ഗോസിപ്പുകള്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല;അഭിഷേക് ബച്ചനുമായി പ്രണയത്തിലെന്ന ഗോസിപ്പു്കള്‍ക്ക് മറുപടിയുമായി നടി നിമ്രത്  കൗര്‍

Malayalilife
 ഗോസിപ്പുകള്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല;അഭിഷേക് ബച്ചനുമായി പ്രണയത്തിലെന്ന ഗോസിപ്പു്കള്‍ക്ക് മറുപടിയുമായി നടി നിമ്രത്  കൗര്‍

ഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ദാമ്പത്യം തകര്‍ച്ചയിലാണോ എന്ന ചോദ്യം ബോളിവുഡില്‍ ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ദമ്പതികള്‍ ഇതിനകം വേര്‍പിരിഞ്ഞിരിഞ്ഞുവെന്നതടക്കം ഗോസിപ്പുകള്‍ ഇതിനകം വന്നിട്ടുണ്ട്. എന്നാല്‍, ഇരുവരും  ഔദ്യോഗികമായി ഈകാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. 

അഭിഷേക് ബച്ചനും നടി നിമ്രത് കൗറും തമ്മില്‍ ബന്ധമുണ്ടെന്നും അതാണ് വിവാഹ മോചനത്തിലേക്ക് നയിക്കാന്‍ ഇടയാക്കുന്ന കാരണം എന്ന് പോലും വാര്‍ത്ത വന്നു. ഈ ഗോസിപ്പിന് ഇടയില്‍ നിമ്രത് കൗര്‍ ഇപ്പോള്‍ ഇത ഈ വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ''ഗോസിപ്പുകള്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല'' എന്നാണ് നടി പ്രസ്താവിച്ചത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിമ്രത് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് ''ഞാന്‍ ഇതില്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. ആളുകള്‍ ഇപ്പോഴും അവര്‍ക്ക് വേണ്ടത് പറയും. അത്തരം ഗോസിപ്പുകള്‍ നിര്‍ത്താന്‍ കഴിയില്ല, എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'. അഭിഷേകും നിമ്രതും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് നിമ്രത്തിന്റെ വിശദീകരണം. 

അതേ സമയംഅഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ബോളിവുഡില്‍ ശക്തമാണ്. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ ബച്ചന്‍ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തത് ഈ അഭ്യൂഹം ശക്തമാക്കി. ചടങ്ങിനിടയിലും ഐശ്വര്യയും മകളും ബച്ചന്‍ കുടുംബത്തില്‍ നിന്ന് അകലം പാലിക്കുന്നത് കാണാമായിരുന്നു.

എന്നാല്‍ പിന്നീട് ഒന്നിച്ച് വിദേശയാത്ര നടത്തിയും. ഒരുഘട്ടത്തില്‍ അഭിഷേക് വിവാഹ മോതിരം കാണിച്ചും ഈ വിവാദത്തിന് പരോക്ഷ മറുപടി നല്‍കിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില ബോളിവുഡ് മാധ്യമങ്ങളില്‍ ഇരുവരുടെയും വിവാഹമോചന റൂമര്‍ പ്രചരിക്കുകയാണ്. 

Abhishek Bachchan and Nimrat Kaurs Relationship Rumors

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക