Latest News

കുട്ടിക്കാലത്ത് അച്ഛച്ചന്റ്റെ ഫ്ളാറ്റിലിരുന്ന് എന്തെങ്കിലും കുസൃതി കാണിക്കുമ്പോൾ എടാ റാസ്‌കല്‍ എന്ന് അദ്ദേഹം വിളിക്കുമായിരുന്നു; തിലകന്റെ ഓർമ്മയിൽ കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍

Malayalilife
topbanner
കുട്ടിക്കാലത്ത് അച്ഛച്ചന്റ്റെ ഫ്ളാറ്റിലിരുന്ന് എന്തെങ്കിലും കുസൃതി  കാണിക്കുമ്പോൾ എടാ റാസ്‌കല്‍ എന്ന് അദ്ദേഹം വിളിക്കുമായിരുന്നു; തിലകന്റെ ഓർമ്മയിൽ  കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍

ഭിനയ കലയുടെ പെരുന്തച്ചനായ നടൻ തിലകൻ വിട പറഞ്ഞിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു. കാലങ്ങൾ ഏറെ പിന്നിടുമ്പോഴും മലയാള സിനിമയുടെ ആ 'തിലക"ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഇന്നും ഒളിമങ്ങാതെ നിലനിൽക്കുന്നുണ്ട്. മലയാളികൾ അത്രപെട്ടെന്ന് ഒന്നും തന്നെ  പെരുന്തച്ചനിലെ തച്ചനെയും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനെയും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയെയും യവനികയിലെ വക്കച്ചനെയും കീരിടത്തിലെ അച്യുതൻ നായരെയും സ്ഫടികത്തിലെ ചാക്കോ മാഷിനെയും കാട്ടു കുതിരയിലെ കൊച്ചുവാവയെമൊക്കെ മറക്കാനുമാകയില്ല. എന്നാൽ ഇപ്പോൾ തിലകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ അദ്ദേഹത്തിന്റ്റെ കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍ രംഗത്ത്. 

കുട്ടിക്കാലത്ത് അച്ഛച്ചന്റ്റെ ഫ്ളാറ്റിലിരുന്ന് എന്തെങ്കിലും കുസൃതി കാണിക്കുമ്ബോള്‍ 'എടാ റാസ്‌കല്‍' എന്ന് അദ്ദേഹം വിളിക്കുമായിരുന്നു'. സിനിമയിലൊക്കെ കേള്‍ക്കുന്നത് പോലെയുള്ള ശൈലിയില്‍ ആയിരുന്നു ആ വിളിയെന്നും അഭിമന്യു വനിത ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചു.

അച്ഛച്ചന്റ്റെ കഥാപാത്രങ്ങളില്‍ തനിക്കേറ്റവും പ്രിയപ്പെട്ടത് കിലുക്കം സിനിമയിലെയാണെന്ന് അഭിമന്യു പറയുന്നു . പിന്നെ ഉസ്താദ് ഹോട്ടല്‍, മൂക്കില്ല രാജ്യത്ത്, ഗോഡ് ഫാദര്‍ എന്നീ സിനിമകളിലെയും കഥാപാത്രങ്ങളെയും അഭിമന്യുവിന് ഇഷ്ട്ടമാണ്. അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അച്ഛന് സമ്മതമാണെന്നും അമ്മയ്ക്ക് പേടിയാണെന്നും അഭിമന്യു വ്യക്തമാക്കി.

'സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെഅഭിപ്രായം. അച്ഛന്‍ നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അഭിനയിക്ക്' ; അഭിമന്യുവിന്‍റ്റെ വാക്കുകള്‍ . അഭിമന്യുവിന്റ്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച്‌ ഷമ്മി തിലകന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെറലായിരുന്നു.

Abhimanyu shammi thilakan words about actor thilakan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES