നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു.ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.ആത്മ നാഥാ കരുണാമായാ ..എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശു ദാസ് ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നത്.
ഈ ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയായില്‍ ഏറെ വൈറലായിരിക്കുന്നു,
മുമ്പ് യേശുദാസ് പാടിയ നിരവധി ഭക്തിഗാനങ്ങള്‍ ഏറെ പോപ്പുലറായിട്ടുണ്ട്.
നദി എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ ടീമിന്റെനിത്യ വിശുദ്ധമാം കന്യാമറിയമേ...എന്ന ഗാനം ക്രൈസ്തവ ഭവനങ്ങളിലും, ആരാധനാലയങ്ങളിലും ഏറെച്ചിയപ്പെട്ടതാണ്.അങ്ങനെ നിരവധി സൂപ്പര്‍ ഹിറ്റ് ഭക്തിഗാനങ്ങമത്ത് യേശുദാസിന്റെ അക്കൗണ്ടിലുള്ളത്.
സിനിമയില്‍ പാട്ടു തന്നെ പല രൂപത്തിലും ന്യൂജന്‍ കുപ്പായത്തിലും എത്തി നില്‍ക്കുമ്പോഴാണ് ഈ ഗn മെത്തിയിരിക്കുന്നത്-ഈ ഗാനത്തിന്റെ വിഷ്വലും ഈ ഗാനത്തിന് ഏറെ അനുയോജ്യമാകുന്ന തരത്തിലാണന്ന് വീഡിയോ കാണുമ്പോള്‍ പ്രേക്ഷകനു മനസ്സിലാക്കാന്‍ കഴിയും.
ശ്രയാ മോഷാല്‍ ആദ്യമായി ഒരു ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിരിക്കുന്നതും ഈ ചിത്രത്തിലാണ്.നജീം അര്‍ഷാദ്, ശ്വേതാമോഹന്‍ എന്നിവരും ഈ ചിത്രത്തിലെ ഗായകരാണ്. ഞടിയന്തരാവസ്ഥക്കാലത്തെ പല പരിമിതികളില്‍ നിന്നു കൊണ്ടുംപ്രതി സന്ധികള്‍ക്കുമിടയില്‍ നിന്നു കൊണ്ടുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ആ കാലഘട്ടത്തിന്റെ പുനരാവിഷ്‌ക്കാരണമെന്നു വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.ജീവിതഗന്ധിയായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ഡിസംബര്‍ ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.ക്ലാഫിലിംസ് ത്രൂ കെ. സ്റ്റുഡിയോ സ്റ്റാണ് ഈ ചിത്രം പ്രദര്‍ശനത്തിക്കുന്നു.
വാഴൂര്‍ ജോസ്.