Latest News

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയായ ജെസിക ഹൈന്‍സുമായി ആമിറിന്റെ പ്രണയം; ജസീക ഗര്‍ഭീണിയായതോടെ കുഞ്ഞിനെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് ആമിര്‍; ഗര്‍ഭച്ഛിദ്രത്തിന് സമ്മതിക്കാത്ത കാമുകിയെ ഉപേക്ഷിച്ചു'; ബോളിവുഡ് താരത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Malayalilife
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയായ ജെസിക ഹൈന്‍സുമായി ആമിറിന്റെ പ്രണയം; ജസീക ഗര്‍ഭീണിയായതോടെ കുഞ്ഞിനെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് ആമിര്‍; ഗര്‍ഭച്ഛിദ്രത്തിന് സമ്മതിക്കാത്ത കാമുകിയെ ഉപേക്ഷിച്ചു'; ബോളിവുഡ് താരത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആണ് അമിര്‍ ഖാന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമകളില്‍ പരാജയം നേരിട്ടതോടെ സിനിമയില്‍ നിന്നും നടന്‍ ഇടവേള എടുത്തിരിക്കുകയാണ്. ഇതിനിടെ നടനെ ചുറ്റി പുതിയ വിവാദം  ചര്‍ച്ചയാകുകയാണ്. 2005 ല്‍ സ്റ്റാര്‍ഡസ്റ്റ് എന്ന മാഗസിനിലാണ് ആമിറിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയായ ജെസിക ഹൈന്‍സുമായി ആമിര്‍ പ്രണയത്തിലായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രണയകാലത്തിനിടെ ജെസിക ഗര്‍ഭിണിയായി. എന്നാല്‍ കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് ആമിര്‍ തുറന്ന് പറഞ്ഞു. അബോര്‍ഷന്‍ ചെയ്യണമെന്ന് ജെസികയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജെസിക ഇതിന് തയ്യാറായില്ല.

ബന്ധമുപേക്ഷിച്ച് വിദേശത്തേക്ക് തിരിച്ച് പോയ ജെസിക ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ജാന്‍ എന്ന് മകന് പേരുമിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്തുവിട്ട സൊനാലി ജാഫറിനെതിരെ ജെസിക അന്ന് രംഗത്ത് വന്നു. എന്നാല്‍ താനെഴുതിയതെല്ലാം സത്യമാണെന്ന് സൊനാലി അവകാശപ്പെട്ടു. ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഇന്നുവരെ ആമിര്‍ തയ്യാറായിട്ടില്ല. 

ഇന്ത്യ വിട്ട ജെസിക്ക ലണ്ടനിലെ ബിസിനസുകാരനായ വില്യം ടല്‍ബോട്ടിനെ വിവാഹം ചെയ്തു. മകനെ നല്ല രീതിയില്‍ വില്യം നോക്കുന്നുണ്ടെന്നും വില്യമിനെയാണ് ജാന്‍ അച്ഛനായി കാണുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് ജെസിക്ക വ്യക്തമാക്കിയിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ആമിറിനെയും ജെസിക്കയെയും കുറിച്ചുള്ള വാര്‍ത്തകള്‍ കെട്ടടങ്ങി. ഇപ്പോള്‍ വീണ്ടും ചില നെറ്റിസണ്‍സ് ഈ സംഭവം ചര്‍ച്ചയായിരിക്കുകയാണ്.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് നടന് കരിയറില്‍ കാലിടറിയിരിക്കുകയാണ്്. വന്‍ ബഡ്ജറ്റിലൊരുങ്ങിയ സിനിമയില്‍ ആമിറും ആരാധകറും വലിയ പ്രതീക്ഷ വെച്ചു. എന്നാല്‍ സിനിമ പരാജയപ്പെട്ടു. തുടര്‍ന്ന് നാല് വര്‍ഷം ആമിര്‍ അഭിനയത്തില്‍ നിന്നും മാറിനിന്നു. ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയിലൂടെ കഴിഞ്ഞ വര്‍ഷം തിരിച്ചു വന്നെങ്കിലും ഈ സിനിമയും നടന് നിരാശയാണ് സമ്മാനിച്ചത്.

ഇതോടെ സിനിമാ രം?ഗത്ത് നിന്നും ഇടവേളയെടുക്കുകയാണെന്ന് നടന്‍ പ്രഖ്യാപിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇടവേളയെന്നാണ് ആമിര്‍ നല്‍കിയ വിശദീകരണം. ബി ടൗണിലെ പെര്‍ഫെക്ഷനിസ്റ്റിന് ശക്തമായ തിരിച്ചുവരവുണ്ടാവുമെന്ന് ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു. കരിയറില്‍ പെര്‍ഫെക്ഷന്‍ നോക്കുന്ന ആമിറിന് ജീവിതത്തില്‍ പലപ്പോഴും താളം തെറ്റിയിട്ടുണ്ട്. രണ്ട് വിവാഹമോചനങ്ങള്‍ ആമിറിന്റെ ജീവിതത്തില്‍ നടന്നു. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. 1986 ല്‍ വിവാഹിതരായ ഇരുവരും 2002 ല്‍ വേര്‍പിരിഞ്ഞു. പരസ്പര സമ്മതപ്രകാരം വേര്‍പിരിഞ്ഞ രണ്ട് പേരും മക്കളുടെ കാര്യങ്ങള്‍ക്ക് ഒരുമിച്ചെത്താറുണ്ട്. ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നിവരാണ് ആമിറിനും റീനയ്ക്കും പിറന്ന മക്കള്‍. സംവിധായിക കിരണ്‍ റാവുവിനെയാണ് ആമിര്‍ പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനും ജനിച്ചു. 2021 ല്‍ കിരണ്‍ റാവു ആമിറില്‍ നിന്നും വിവാഹ മോചനം നേടി. ഇപ്പോഴും ആമിറിന്റെ നല്ല സുഹൃത്താണ് കിരണ്‍ റാവു. ഇതിനിടയ്ക്ക് കോളിളക്കം സൃഷ്ടിച്ച മറ്റൊരു ഗോസിപ്പ് ആമിറിന്റെ പേരില്‍ വന്നിരുന്നു

Aamirs Alleged Illegitimate Son Jaan With British

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES