ആര്‍ആര്‍ആറിന് ശേഷമുള്ള രാജമൗലിയുടെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മഹേഷ് ബാബുവിനെ നായകനാക്കിയാണ് അടുത്ത ചിത്രമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ആമിര്‍ ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തു വരുന്നത്. വില്ലന്‍ വേഷത്തിലാണ് ആമിര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
രാമായണത്തിലെ ഹനുമാനില്‍ നിന്നും പ്രചോദനം കൊണ്ടുള്ള കഥാപാത്രമാണ് മഹേഷ് ബാബുവിന്റെത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനത്തിന്റെ പശ്ചാത്തലത്തിലാകും ചിത്രം. ഇപ്പോള്‍ ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഹേഷ് ബാബു. ഇതിന് ശേഷം രാജമൗലി ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ളതാണ്. പൂജ ഹെഗ്ഡെയാണ് നായിക. ശ്രീലീല, ജോണ്‍ എബ്രഹാം, ജഗപതി ബാബു, ജയറാം, സുനില്‍, പ്രകാശ് രാജ്, രഘു ബാബു തുടങ്ങിയവരും മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നു.
അതേസമയം താന്‍ അടുത്ത കാലത്തൊന്നും സിനിമ ചെയ്യുന്നില്ലെന്നാണ് ആമിര്‍ ഖാന്‍ നേരത്തെ പ്രഖ്യാപിച്ചത്. താന്‍ മാനസികമായി സജ്ജമാകുമ്പോള്‍ മാത്രം അടുത്ത ചിത്രത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്നും ഇപ്പോള്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് ആ?ഗ്രഹിക്കുന്നതെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.